Monday January 23, 2017
Latest Updates

ഷങ്കര്‍ ചിത്രത്തിലൂടെ രജനികാന്തും, ഷാരൂഖ് ഖാനും ഒന്നിക്കുന്നു

ഷങ്കര്‍ ചിത്രത്തിലൂടെ രജനികാന്തും, ഷാരൂഖ് ഖാനും ഒന്നിക്കുന്നു

രജനീകാന്തിന്റെയും ഷാരൂഖ് ഖാന്റെയും ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഷങ്കറിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ഇരുവരും ഒന്നിക്കുവെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദ്വിഭാഷാ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കാന്‍ ഷാരൂഖ് ഖാനെ ഇതിനോടകം തന്നെ ഷങ്കര്‍ സമീപിച്ചു കഴിഞ്ഞു. തന്റെ ആരാധനാപാത്രങ്ങളിലൊരാളായ രജനി കാന്തിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതില്‍ താരം അതീവ തല്‍പരനാണെന്നാണ് സൂചന.

ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ രജനി നായകനും, ഷാരൂഖ് വില്ലനുമാകുന്ന തരത്തിലാണ് തിരക്കഥയൊരുങ്ങുന്നത്. ഹിന്ദി പതിപ്പില്‍ ഷാരൂഖ് നായകനാകുമ്പോള്‍ രജനി വില്ലനായെത്തും. നേരത്തെ ചിത്രത്തില്‍ ആമിര്‍ ഖാനും, വിക്രമുമായിരിക്കും നടിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക വിവരങ്ങള്‍ ഷങ്കര്‍ ഉടന്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിടുമെന്നാണ് കരുതുന്നത്.

 

Scroll To Top