Saturday December 03, 2016
Latest Updates

കളി മലയാളിയോടാ..!ഉവ്വേ….

കളി മലയാളിയോടാ..!ഉവ്വേ….

പ്രിയ കുഞ്ഞാടുകളെ ..
(പ്രജകളെ എന്നു തന്നെയാണ് ഉദ്ദേശിച്ചത് ..ക്രിസ്ത്മസ് സമയമായതു കൊണ്ട് ഒന്ന് മാറ്റി പിടിച്ചതാണ് )
കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയവന്റെ ജന്മദിനം ആഘോഷിച്ചു ഹാങ്ങോവര്‍ മാറാന്‍ റെഡ് ബുള്ളും കുടിച്ചിരുന്ന നമ്മുടെ പ്രിയ പ്രജകള്‍ക്കു പണി കിട്ടി അല്ലെ ?
നമുക്ക് എന്ത് ചെയ്യാന്‍ പറ്റും ?
നമ്മുടെ അധികാരം പണ്ടേ പോയില്ലേ ?
നമ്മുടെ പ്രജകള്‍ എല്ലുമുറിയെ പണിയെടുത്തു ഇടയ്ക്കു രണ്ടു പെഗ് സുരപാനം ചെയ്യുന്നതില്‍ നമുക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ല.ഇത് നാം പറയുന്നത് കൊണ്ട് നാം മോറലി വീക്ക് ആണെന്ന് പറഞ്ഞു കളയും അഭിനവ ഇന്ദ്രനും പരിവാരങ്ങളും. പ്രജാഹിതം അറിഞ്ഞു ഭരിക്കാത്ത ഇന്ദ്രന്‍ എന്തോന്ന് ഇന്ദ്രന്‍ ഊവാ? 
എന്ന് വെച്ച് , നിങ്ങളാരും വിഷമിക്കണ്ടാ ..
നാം അധികാരത്തില്‍ നിന്നു പോയെങ്കിലും നമ്മുടെ ഉറ്റ അനുയായിയും , പാതാളത്തിലെ , കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് , സി സി ക്യാമറ തുടങ്ങിയവയുടെ ചുമതല ഉള്ളവനുമായ ഒരു ഉത്തമ പൌരന്‍ വശം നാം ഇബേ.കോമില്‍ നിന്നും വാങ്ങിയ താഴെ പടത്തില്‍ കൊടുത്തിരിക്കുന്ന അത്യന്താധുനീക സാധനം പത്തെണ്ണം അങ്ങോട്ട് കൊടുത്തു വിടാം…vaat

(പഴയ മോഡലിന്റെ പടം അന്യത്ര!പുതിയ മോഡല്‍ ഉണ്ടാക്കാന്‍ നമ്മുടെ പൗരന്മാരും ഉത്സാഹിക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിക്കുകയും ആശീര്‍വാദങ്ങള്‍ നേരുകയും ചെയ്യുന്നു!) 
ആവശ്യക്കാര്‍ പ്രസ്തുത ഉപകരണത്തിന്റെ വില,ആ ഉത്തമ പൌരന്റെ സ്വിസ്സ് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുക ..( ഒരു മോഡിയും പിടിക്കാനൊന്നും പോണില്ല.. നാം ഇതെത്ര കണ്ടതാ ) പിന്നെ , ആവശ്യമുള്ള സാധനം ഉല്‍പ്പാദിപ്പിച്ച ശേഷം , ഫസ്റ്റ് ക്വാളിറ്റി ഐറ്റം എം സി റോഡില്‍ നിന്നും പാതാളത്തിലേക്ക് എത്തുന്ന ഏതെങ്കിലും പാത വഴി നമുക്ക് എത്തിച്ചു തരേണ്ടതാണ് . അത് നാം എമര്‍ജന്‍സി സര്‍വീസ് ടാക്‌സ് ആയി കണക്കാക്കിക്കൊള്ളാം .. . ഇവിടുത്തെ ബെവ്‌കോ ഔട്ട് ലെറ്റ് കഴിഞ്ഞാഴ്ച പൂട്ടി .അപ്പൊ നാം ദീര്‍ഘിപ്പിക്കുന്നില്ല .. നമ്മോട് സ്‌നേഹമുള്ള പ്രജകള്‍ എത്രയും പെട്ടന്ന് സാധനം അയച്ചുതരും എന്ന് കരുതിക്കൊണ്ട് 
നിങ്ങളുടെ സ്വന്തം മാവേലി മന്നന്‍ 
(ഒപ്പ്) 
ലാല്‍സലാം (ഇക്കാര്യത്തില്‍ ഇനി അതെ ഉള്ളൂ ഒരു പ്രതീക്ഷ )
rajeshNB : സാധനം വേഗം എത്തിക്കുക .. വെറുതെ നമ്മെക്കൊണ്ട് ‘സുകൃത് ബഹുവചനങ്ങള്‍’വിളിപ്പിക്കല്ല് ! പിന്നെ , ഉപകരണം ആവശ്യമുള്ളവര്‍ പ്രസ്തുത ഉത്തമ പൌരനെ കോണ്ടാക്റ്റ് ചെയ്യേണ്ടതാണ് !
രാജേഷ് സുകുമാരന്‍ റോസ് കോമണ്‍

പഴയ മോഡല്‍ മറന്നേക്കു ....

പഴയ മോഡല്‍ മറന്നേക്കു ….

















Scroll To Top