Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ താപനില ഉയരുന്നു,ഒരു ദിവസം വെയില്‍,പിന്നെ മഴ …

അയര്‍ലണ്ടില്‍ താപനില ഉയരുന്നു,ഒരു ദിവസം വെയില്‍,പിന്നെ മഴ …

ഡബ്ലിന്‍:ഈ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു?കേരളത്തിലെ ഏതോ ഗ്രാമപ്രദേശത്തെ വീട്ടുമുറ്റത്ത് ഉണക്കാന്‍ വെച്ചിരിക്കുന്ന സാധനങ്ങള്‍ എന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.കുരുമുളകും,കപ്പയും,കൊപ്രായും വരെ മുറ്റത്ത് നിരത്തി ഉണക്കാന്‍ വെച്ചത് തന്നെ.സംഭവം പക്ഷേ അയര്‍ലണ്ടില്‍ ആണെന്ന് മാത്രം ! ഇന്നലെ അയര്‍ലണ്ടില്‍ എമ്പാടും സന്തോഷം വിരിച്ച വെയിലില്‍ ഡണ്‍ലേരിയിലെ ഒരു മലയാളി ഭവനത്തിന് മുമ്പില്‍ ഉണക്കാന്‍ വെച്ച വിഭവങ്ങളാണ് ഫേസ്ബുക്കില്‍ കൗതുകമായത്.

നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് പായ്ക്ക് ചെയ്ത് കൊണ്ട് വന്ന ഭക്ഷ്യസാധനങ്ങളൊക്കെ ഉണക്കിയെടുക്കാനാണ് മലയാളികള്‍ പലരും ഇന്നലത്തെ ‘പെരുംവെയിലിനെ’ ഉപയോഗിച്ചത്.ഇന്നലെ ചില സ്ഥലങ്ങളില്‍ 19 ഡിഗ്രീ സെല്‍ഷ്യസേ താപനിലയുള്ളായിരുന്നുവെങ്കിലും നാല് മണിയോടെ ഉഗ്രമായ ചൂടാണ് അനുഭവപ്പെട്ടത്.

രാജ്യത്തെമ്പാടും താപനില വര്‍ദ്ധിച്ചതിന്റെ ആഹ്ലാദത്തിലാണ് ജനങ്ങള്‍.ജൂലൈ മാസവും,ആഗസ്റ്റിന്റെ ആദ്യ ദിനങ്ങളും സമ്മറിനെ കീഴടക്കിയ മഴ ഏതാനം ദിവസത്തേയ്‌ക്കെങ്കിലും മാറി നില്‍ക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

പക്ഷേ ഇന്ന് (ബുധനാഴ്ച്ച)മഴ തകര്‍ത്ത് പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാലാവസ്ഥ തെളിഞ്ഞു തുടങ്ങിയതോടെ ബീച്ചുകളിലേക്കും മറ്റും ജനപ്രവാഹം വര്‍ദ്ധിച്ചു.

ഇന്നലെയും ആയിരക്കണക്കിന് പേരാണ് ബീച്ചുകളില്‍ ഉല്ലസിക്കാന്‍ എത്തിയത്.ഇന്നലെ ഉച്ചകഴിഞ്ഞതോടെ താപനില സാധാരണയില്‍ നിന്നും ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച വരെ ചൂട് കൂടിയ കാലാവസ്ഥ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട് . വെള്ളിയാഴ്ച താപനില 18 ഡിഗ്രി സെല്‍ഷ്യസായി താഴും. ചൂട് വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അത്രയും റെക്കോഡ് നിരക്കില്‍ ചൂട് കൂടില്ലയെന്നും നിരീക്ഷകര്‍ പറയുന്നു.

Scroll To Top