Sunday December 17, 2017
Latest Updates

കനത്തമഴ തുടരുന്നു,വ്യാപക വെള്ളപ്പൊക്കം ;പോര്‍ട്ട് ലീഷില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു 

കനത്തമഴ തുടരുന്നു,വ്യാപക വെള്ളപ്പൊക്കം ;പോര്‍ട്ട് ലീഷില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു 

പോര്‍ട്ട് ലീഷ് : അപ്രതീക്ഷിതവും ഭീതിതവുമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പോര്‍ട്ട് ലീഷ് കൗണ്ടിയില്‍ നിന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു.തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയെ തുടര്‍ന്നു മുന്‍കരുതല്‍ എന്ന നിലയിലാണ് ഇത്. പോര്‍ട്ട് ലീഷിന് സമീപമുള്ള മൗണ്ട് മെല്ലിക്ക് ഹൗസിംഗ് എസ്റ്റേറ്റില്‍ നിന്നുമാണ് കുടുംബങ്ങളെ മാറ്റിയത്.

മഴയെത്തുടര്‍ന്ന് ഓവണസ് നദിയുടെ തീരത്തുള്ള പ്രദേശങ്ങള്‍ വെള്ളപ്പൊക്ക കെടുതിയിലായി. റോഡുകളിലെല്ലാം വെള്ളംകയറിക്കിടക്കുന്ന നിലയിലാണ്.റോഡ് തിരിച്ചറിയാന്‍ പോലും വിഷമിക്കുന്ന സ്ഥിതിയാണ്.

ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.മഴ കൂടുതല്‍ പ്രശ്നമായില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരെ തിരികെ വീടുകളിലേക്ക് മടങ്ങാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു..മൗണ്ട്മെല്ലിക്കില്‍ നാല്പതു മില്ലീമീറ്ററിലധികം മഴയാണ് പെയ്‌തൊഴിഞ്ഞത്.

വെള്ളപ്പൊക്കം മൂലം കോപ്പര്‍ കോര്‍ബര്‍ട്ട് റോഡിലെ ചാപ്പലിസോഡ് ബൈപാസ് വഴി രണ്ട് ലൈനുകള്‍ അടച്ചു.വെള്ളപ്പൊക്കം മൂലം വെസ്റ്റ്ബൗണ്ട് എം4 / എന്‍4 എന്നിവയിലും ഗതാഗതക്കുരുക്ക് നീളുമെന്നാണ് സൂചന.

ഡബ്ലിന്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി ഗതാഗത തടസം ഉണ്ടാക്കി.കനത്ത മഴയാണ് ഡബ്ലിന്‍,കില്‍ഡെയര്‍ കൗണ്ടികളിലും പെയ്തത്.മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top