Wednesday May 24, 2017
Latest Updates

മഴ: 9 കൗണ്ടികളില്‍ മുന്നറിയിപ്പ്

മഴ: 9 കൗണ്ടികളില്‍ മുന്നറിയിപ്പ്

ഡബ്ലിന്‍ :കനത്ത മഴ സാധ്യതയെത്തുടര്‍ന്ന് കാര്‍ലോ, കില്‍ക്കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, ലിമറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നീ 9 കൗണ്ടികളില്‍ യെല്ലോ സ്റ്റാറ്റസ് റെയിന്‍ഫാള്‍ മുന്നറിയിപ്പു നല്‍കി. ഇന്ന് പുലര്‍ച്ചെ 3 മുതല്‍ വൈകിട്ട് 3 വരെ ഇവിടങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

25 മുതല്‍ 35 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മെറ്റ് എറാന്റെ കണക്കുകൂട്ടല്‍. ചെറിയ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ദി റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ) അറിയിച്ചു. മറ്റ് വാഹനങ്ങല്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. ഡിപ്പ്ഡ് ഹെഡ്‌ലൈറ്റ് ഉപയോഗിച്ചുവേണം ഡ്രൈവ് ചെയ്യാന്‍. പഴകിയ ടയറുകള്‍ മാറ്റണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെള്ളം കയറിയിരിക്കുന്ന റോഡുകളിലൂടെ ഡ്രൈവ് ചെയ്യുന്നതിനു പകരം മറ്റ് റൂട്ടുകള്‍ തെരഞ്ഞെടുക്കേണ്ടതാണ്.

Scroll To Top