Sunday December 04, 2016
Latest Updates

തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ ചില മേഖലകളില്‍ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ഈ ആഴ്ച മുഴുവന്‍ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ട്. ഇടിയും മിന്നലും ശക്തമായതിനെ തുടര്‍ന്ന് ഇഎസ്ബി നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കുന്ന 20,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം ഇല്ലാതായിരിക്കുകയാണ്. കെറി, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവടങ്ങളില്ലാം വൈദ്യുതി തടസപ്പെട്ടു. 

ഇടിമിന്നലില്‍ കോര്‍ക്കിലെ ചില വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. എന്നാല്‍ പ്രദേശവാസികള്‍ക്ക് ആര്‍ക്കും പരുക്കില്ല. കോര്‍ക്ക് ഉള്‍പ്പെടെ ചില മേഖലകളില്‍ വേലിയേറ്റവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുമെങ്കിലും ഈ ദിവസങ്ങളില്‍ ഇടി മിന്നലിന്റെ രൂക്ഷത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് കാലാവസ്ഥ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും തെക്കന്‍ മേഖലയിലും ആഴ്ച അവസാനം വരെ കനത്ത മഴ തുടരും. 

ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെങ്കിലും അന്നും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഞായറാഴ്ചയോടെ പകല്‍ സമയത്തെ താപനില 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. എന്നാല്‍ രാത്രികാലങ്ങളില്‍ താപനില 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. തിങ്കളാഴ്ചയോടെ മഴ മാറി തെളിഞ്ഞ കാലാവസ്ഥ തിരിച്ച് വരും

Scroll To Top