Monday October 23, 2017
Latest Updates

അയര്‍ലണ്ടില്‍ കനത്ത മഴ വരുന്നു ; റോഡുകളില്‍ വേഗതയ്ക്ക് സുല്ല് വേണം…

അയര്‍ലണ്ടില്‍ കനത്ത മഴ വരുന്നു ; റോഡുകളില്‍ വേഗതയ്ക്ക് സുല്ല് വേണം…

ഡബ്ലിന്‍ :കനത്തമഴയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് റോഡ് സേഫ്ടി അതോറിറ്റിയുടെ മുന്നറിയിപ്പ്.ഇന്നും നാളെയും കനത്ത പേമാരിക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം.ഇടിമിന്നലോടു കൂടിയ മഴയാണ് ഉണ്ടാവുക.

ഇത് കൂടുതല്‍ റിസ്‌കാണ് വാഹനമോടിക്കുന്നവര്‍ക്കു നല്‍കുന്നത്-ആര്‍എസ്.എ സി.ഇഒ മോയാഗ് മര്‍ഡോക്ക് മുന്നറിയിപ്പ് നല്‍കുന്നു.വരണ്ടകാലത്തിനു ശേഷമുള്ള മഴയായതിനാല്‍ റോഡ് ചെളിയാകാനുള്ള സാധ്യതയുണ്ട്.റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കിടയുണ്ട്.
വേഗത കുറച്ചുപോവുകയാണ് ഏറ്റവും സുരക്ഷിതമെന്ന് ആര്‍എസ്.എ അറിയിപ്പില്‍ പറയുന്നു.

റോഡിന്റെ അവസ്ഥയ്ക്ക് അനുസരിച്ച് ഡ്രൈവിംഗ് രീതികളും മാറ്റം വരുത്തണം.മുന്നില്‍പ്പോകുന്ന വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം നിര്‍ബന്ധമായും പാലിക്കണം.ഹെഡ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു വേണം എല്ലാ സമയത്തും വാഹനം ഓടിക്കാന്‍.ടയറുകളുടെ പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്തണം.ശ്രദ്ധയോടെയും ജാഗ്രതയോടെയും നിരത്തിലിറങ്ങുക എന്നീ മുന്നറിയിപ്പുകളാണ് ആര്‍ എസ് എ നല്‍കുന്നത്.

ഇതിനിടെ നാഷണല്‍ സ്ലോ ഡൌണ്‍ ദിനത്തിന്റെ ഭാഗമായുള്ള പരിശോധനകളും ഗാര്‍ഡ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ഇതിന്റെ ഭാഗമായി 927 കേസുകളാണ് പിടിച്ചത്. ദേശവ്യാപകമായി തീവ്രമായ സ്പീഡ് പരിശോധനാ സംവിധാനം ഗാര്‍ഡ ക്രമീകരിച്ചിട്ടുണ്ട്.

Scroll To Top