Thursday July 27, 2017
Latest Updates

അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ മാറ്റം,മഴയെത്തുന്നു

അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ മാറ്റം,മഴയെത്തുന്നു

ഡബ്ലിന്‍ : വസന്തത്തിന്റെ സുഖാന്തരീക്ഷത്തില്‍ നിന്നും ചന്നംപിന്നം പെയ്യുന്ന മഴയിലേക്ക് അയര്‍ലണ്ടിലെ കാലാവസ്ഥാ മാറുമെന്ന് മെറ്റ് ഏറാന്‍.വടക്ക്,വടക്ക് -പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഇന്നുമുതല്‍ മഴയെത്തും.ദിവസം മുഴുവന്‍ മഴ തുടരാനും സാധ്യതയുണ്ട്.സൗത്തിലെങ്ങും വ്യാപകമായ തണുപ്പിറങ്ങാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച രാത്രി താപനില എട്ട് ഡിഗ്രിയിലെത്തും.ശക്തമായ കാറ്റിനും സാധ്യതയും കാണുന്നുണ്ട്.ചൊവ്വാഴ്ച തണുത്ത, കാറ്റുള്ള ദിവസമായിരിക്കും.നല്ലമഴയ്ക്കും ഇടയുണ്ട്.രാത്രി മഞ്ഞുവീഴ്ചയുടേതും തണുപ്പിന്റേതുമാകും. എന്നാല്‍ വ്യാഴാഴ്ച താപനില 10-13ലെത്തും.അത്‌ലാറ്റിക് ചലനത്തിനു അനുസൃതമായി ഇവിടെയും വെള്ളിയാഴ്ച മുതല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകാം.മെറ്റ് ഏറാന്‍ അറിയിപ്പ് തുടരുന്നു.

Scroll To Top