Saturday December 10, 2016
Latest Updates

മഴ തകര്‍ക്കുന്നു, ഇന്നും തുടരും 

മഴ തകര്‍ക്കുന്നു, ഇന്നും തുടരും 

ഡബ്ലിന്‍:രാജ്യമൊട്ടാകെ തകര്‍ത്ത് പെയ്യുന്ന മഴ ഇന്നും തുടരും. മെറ്റ് എറാന്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണി പരിഗണിച്ച് ഡബ്ലിനില്‍ നഗരത്തിലേയ്ക്കുള്ള ഫ്‌ലഡ് ഗേറ്റുകള്‍ അടച്ചിട്ടുണ്ട്. ക്ലോണ്‍ടാര്‍ഫ്,മെറിയോണ്‍ ഗേറ്റ്‌സ്,സാന്‍ഡി മൗണ്ട്,സ്ട്രാന്‍ഡ് ,റിവര്‍ ഡോഡര്‍ എന്നിവ ഇന്നലെ വൈകിട്ട് 4 മണിയോടെ അടച്ചു.കെറി ഉള്‍പ്പെടെ ഒന്‍പത് കൗണ്ടികളില്‍ യെല്ലോ വെതര്‍ അലര്‍ട്ട് പിന്‍വലിച്ചെങ്കിലും മഴ തുടരുകയാണ്.

ഇന്നു രാത്രിയിലും മിക്ക സ്ഥലങ്ങളിലും പ്രത്യേകിച്ച് സൗത്ത് ലെയിന്‍സറ്റെറിലും കനത്ത മഴ തുടരുമെന്നാണ് മെറ്റ് എറാന്റെ നിഗമനം.

Scroll To Top