Tuesday September 26, 2017
Latest Updates

അയര്‍ലണ്ടില്‍ കനത്ത മഴ വരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

അയര്‍ലണ്ടില്‍ കനത്ത മഴ വരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍

ഡബ്ലിന്‍ : കനത്ത മഴ വരുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകര്‍.വാരാന്ത്യത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം.റോഡുകളില്‍ പതിവിലും കൂടുതല്‍ അപകടസാധ്യതയാണുള്ളത്. വാരാന്ത്യത്തില്‍ നാല് സെന്റി മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.അടുത്ത ആഴ്ചയിലെ ആദ്യദിവസങ്ങളിലും മഴ തുടരും

റോഡില്‍ അപകടങ്ങള്‍ക്ക് വളരെ സാധ്യതയാണുള്ളത്.എ.എ റോഡ് വാച്ച് വക്താവ് മുന്നറിയിപ്പ് നല്‍കുന്നു.
കില്‍ഡെയര്‍,കില്‍ക്കെന്നി,പോര്‍ട്ട് ലീഷ് ,ഒഫാലി എന്നിവിടങ്ങളില്‍ ഇന്ന് ഒരു മണിവരെ യെല്ലോ വെതര്‍ മുന്നറിയിപ്പുണ്ട്.രാജ്യത്താകെ 40 മില്ലിമീറ്റര്‍ മഴ ലഭിക്കും.ഡ്രൈവിങ് വളരെ അപകടകരമായിരിക്കുമെന്ന് വക്താവ് തുടരുന്നു.വിവിധ മോട്ടോറിസ്റ്റ് സംഘടനകളും മഴയെ മുന്‍നിര്‍ത്തി ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്.

Scroll To Top