Tuesday December 06, 2016
Latest Updates

കാലം തെറ്റി പെരുമഴ,തലസ്ഥാനം വെള്ളത്തില്‍ മുങ്ങി ,മഴ തുടരുന്നു

കാലം തെറ്റി പെരുമഴ,തലസ്ഥാനം വെള്ളത്തില്‍ മുങ്ങി ,മഴ തുടരുന്നു

തിരുവനന്തപുരം: കാലം തെറ്റിയുള്ള പെരുമഴ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചു. തിരുവനന്തപുരത്ത് അതിശക്തമായ മഴയും ഇടിമിന്നലുമാണ്. തിരുവനന്തപുരത്ത് കുന്നുകുഴി സ്വദേശി ജഗന്‍, പൂവാര്‍ സ്വദേശികളായ ഫ്രെഡി, മൈക്കിള്‍ എന്നിവര്‍ മിന്നലേറ്റു മരിച്ചു.rain
തിരുവനന്തപുരം ജില്ലയില്‍ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങി. വേളിയില്‍ വീടുകളില്‍ വെള്ളം കയറി.
പൊന്മുടി ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലേക്കുള്ള യാത്ര നിര്‍ത്തിവച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലാ, താലൂക്ക്, വില്ലേജ് ഉദ്യോഗസ്ഥരോട് തിരികെ ഓഫിസിലെത്താനും നിര്‍ദേശം നല്‍കി.

ഉച്ചമുതലാണ് സംസ്ഥാനത്ത് കനത്ത മഴ തുടങ്ങിയത്. ലക്ഷ്വദ്വീപില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സാന്നിധ്യമാണ് മഴയ്ക്ക് കാരണം. തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത മഴ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി.

രണ്ട് ദിവസംകൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മണിക്കൂറുകളോളം പെയ്ത മഴയില്‍ തലസ്ഥാന നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. റെയില്‍വേ സ്റ്റേഷനിലെ പാളത്തില്‍ വെള്ളം കയറി. സെക്രട്ടറിയേറ്റിലെ റിക്കാര്‍ഡ്‌സ് റൂമിലും വെള്ളം കയറി.rain (2).jpg h

Scroll To Top