Monday January 23, 2017
Latest Updates

ഐറിഷ് സൂര്യന്‍ അവധിയെടുക്കും,ഇടക്കാല മഴയെന്ന് മെറ്റ് എറാന്‍ 

ഐറിഷ് സൂര്യന്‍ അവധിയെടുക്കും,ഇടക്കാല മഴയെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍: കത്തിജ്വലിച്ച് നിന്ന ഐറിഷ് സൂര്യന് മൂന്നു ദിവസത്തേയ്ക്ക് വിശ്രമമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍.ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന ഇടക്കാല മഴക്കാലം അയര്‍ലണ്ടില്‍ വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്.

കാലാവസ്ഥാ കേന്ദ്രം മുമ്പ് പ്രവചിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായാണ് കാര്യങ്ങള്‍ നീങ്ങുന്നത്.താപനില 14 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെങ്കിലും ഞായറാഴ്ച്ച രാജ്യത്തെമ്പാടും മഴ പെയ്യും.വീക്കെന്‍ഡില്‍ തെളിഞ്ഞ കാലാവസ്ഥയാണെന്ന് കരുതി ഹോളിഡേ ട്രിപ്പ് പ്ലാന്‍ ചെയ്തവര്‍ നിരാശയില്‍ ആയേക്കുമെന്നാണ് പുതിയ സൂചനകള്‍.

മണ്‍സ്റ്റര്‍ അടക്കം രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെ മുതലേ പെയ്തു തുടങ്ങിയ മഴ ഈ ആഴ്ച മുഴുവന്‍  തുടരുമെന്നാണ്   കാലാവസ്ഥ മുന്നറിയിപ്പ്.

Scroll To Top