Monday September 25, 2017
Latest Updates

അയര്‍ലണ്ടില്‍ കനത്ത മഴ തുടരും

അയര്‍ലണ്ടില്‍ കനത്ത മഴ തുടരും

സ്ലൈഗോ :രാജ്യത്ത് ഇന്നും കനത്ത് മഴ തുടരുമെന്ന് മെറ്റ് എറാന്‍. മിന്നലിനും ഇടിക്കും സാധ്യതയുമുണ്ട്. വെക്സ്ഫോര്‍ഡ്, വിക്ക്ലോ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്. റോഡില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന് എഎ റോഡ് വാച്ച് മുന്നറിയിപ്പു നല്‍കി.

അള്‍സ്റ്റര്‍ മേഖലയില്‍ ഞായറാഴ്ച രാവിലെ മുതല്‍ മഴ ആരംഭിക്കും.

മറ്റിടങ്ങളില്‍ രാവിലെ മാനം തെളിയുമെങ്കിലും വൈകാതെ മഴയെത്തും. അടുത്തയാഴ്ച മഴ മാറി വെയില്‍ പരക്കാന്‍ സാധ്യതയുണ്ടെന്നും മെറ്റ് എറാന്‍ അറിയിച്ചു.

(ഐറിഷ് മലയാളി ന്യൂസ് ബ്യുറോ)

Scroll To Top