Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വിന്റര്‍കാലം മഴക്കാലത്തിന് വഴിമാറുന്നു,യൂറോപ്പില്‍ ശൈത്യം കഠിനമാകുന്നു

അയര്‍ലണ്ടില്‍ വിന്റര്‍കാലം മഴക്കാലത്തിന് വഴിമാറുന്നു,യൂറോപ്പില്‍ ശൈത്യം കഠിനമാകുന്നു

 ഡബ്ലിന്‍:അയര്‍ലണ്ടിലുടനീളം മഴക്കാലം ശക്തമാകുന്നതായി മെറ്റ് എറാന്‍.വിന്റര്‍ കാലം അക്ഷരാര്‍ഥത്തില്‍ മഴക്കാലമാകുന്ന പ്രതിഭാസമാണ് ഇപ്പോള്‍ രൂപപ്പെടുന്നത്.തുള്ളിക്കൊരു കുടം എന്ന് വിളിക്കാവുന്നത്ര തീവ്രതയോടെയാണ് ഇന്നലെ വൈകിട്ട് രാജ്യത്ത് മഴ തകര്‍ത്ത് പെയ്തത്.ഇന്ന് ഉച്ച മുതല്‍ നാളെ പുലര്‍ച്ചെ വരെ 25 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.

കാവന്‍,മോണഗാന്‍,ലൌത്ത്,മീത്ത് കൌണ്ടികളില്‍ കൂടുതല്‍ മഴയുണ്ടാകും.പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാഹനഗതാഗതം സ്തംഭിച്ചിട്ടുണ്ട്.

ഗോള്‍വേ,കാവന്‍,ഓഫ്‌ലി മേഖലകളില്‍ ഒട്ടേറെ ബസ് സര്‍വീസുകള്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റൂട്ട് മാറിയാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന് ബസ് ഏറാന്‍ അറിയിച്ചു.

ഡബ്ലിന്‍ ഓ കോണല്‍ സ്ട്രീറ്റിലെ കാഴ്ച്ച

ഡബ്ലിന്‍ ഓ കോണല്‍ സ്ട്രീറ്റിലെ കാഴ്ച്ച

 

യൂ കെയിലും അയര്‍ലണ്ടിലും തണുപ്പ് കുറഞ്ഞ അവസ്ഥയിലാണുല്ലതെങ്കിലും യൂറോപ്പിലാകമാനം ശൈത്യം അതികഠിനമാവുകയാണ്.പോളണ്ടില്‍ മാത്രം അതിശൈത്യവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം 21 ആയി.

പൂജ്യത്തിനു താഴെ 18 ഡിഗ്രിയാണു പോളണ്ടില്‍ പലയിടങ്ങളിലെയും താപനില. നവംബര്‍ മുതലുള്ള കണക്കെടുത്താല്‍ ഇവിടെ മരിച്ചവരുടെ എണ്ണം 39 ആണ്.

ജര്‍മനിയിലും ശൈത്യം കടുക്കുകയാണ്. ബ്രെമനില്‍ മുന്നൂറോളം അഭയാര്‍ഥികളെ ക്യാമ്പുകളില്‍നിന്നു മാറ്റി പാര്‍പ്പിച്ചു.

ജര്‍മനിയിലെ മിക്കയിടങ്ങളിലും ഇപ്പോള്‍ പൂജ്യത്തിനു താഴെയാണു താപനില. ചിലയിടങ്ങളില്‍ ഇത് മൈനസ് 15 വരെയായി. സ്വീഡനില്‍ പൂജ്യത്തിനു താഴെ മുപ്പതു ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

യൂറോപ്പിന്റെ വടക്കേ ഭാഗം, സ്വീഡന്‍ ഉള്‍പ്പെടുന്ന ബാള്‍ക്കണ്‍ പ്രദേശം വടക്കന്‍ നോര്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മൈനസ് 30 ഡിഗ്രി താപനിലയാണ് ഉണ്ടായിരിക്കുന്നത്. 

സാധാരണ ക്രിസ്മസ് സീസണോടുകൂടിയാണു യൂറോപ്പില്‍ ശൈത്യം പിടിമുറക്കുന്നതെങ്കില്‍ ഇത്തവണ ക്രിസ്മസ് കഴിഞ്ഞതിനുശേഷമാണ് ശൈത്യത്തിന്റെ ആഗമനം എന്നതും ശ്രദ്ധേയമാണ്.
























Scroll To Top