Tuesday December 06, 2016
Latest Updates

മഴ വരുന്നേ മഴ!:ബാങ്ക് ഹോളി ഡേ യാത്രകള്‍ ദുഷ്‌കരമാകുമെന്ന് മെറ്റ് എറാന്‍

മഴ വരുന്നേ മഴ!:ബാങ്ക് ഹോളി ഡേ യാത്രകള്‍ ദുഷ്‌കരമാകുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍:തിങ്കളാഴ്ച രാജ്യത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മെറ്റ് എറാന്‍. ഇടി മിന്നലിനും ചെറിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും മഴ കാരണമാകും.

തിങ്കളാഴ്ച രാവിലെ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും പിന്നീട് മഴ എത്തും. അതിനാല്‍ തന്നെ റോഡുകള്‍ തെന്നലുള്ളതായി മാറിയേക്കാമെന്ന് ആയിരക്കണക്കിന് ഹോളി ഡേ യാത്രികരെ മെറ്റ് എറാന്‍ ഓര്‍മ്മിപ്പിച്ചു.ഇടിമിന്നലും, റോഡുകള്‍ വ്യക്തമല്ലാതാകുന്ന സാഹചര്യവും ഉണ്ടായേക്കാമെന്നും മെറ്റ് എറാന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. മിഡ്‌ലാന്‍ഡ്, വെസ്റ്റ്, നോര്‍ത്ത്‌വെസ്റ്റ് പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിക്കുക.

ചൊവ്വാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പൊതുവേ തെളിഞ്ഞ ദിനമായിരിക്കും. ബുധനാഴ്ചയോടെ അന്തരീക്ഷ താപനില 22 മുതല്‍ 25 വരെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

Scroll To Top