Wednesday December 07, 2016
Latest Updates

ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് മെറ്റ് ഏറാന്‍

ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ വീണ്ടും കൊടുങ്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍:രണ്ടു ദിവസത്തെ പ്രശാന്തതയ്ക്ക് ശേഷം ഇന്നു മുതല്‍ രാജ്യത്ത് കനത്ത മഴയും 100 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് മെറ്റ് എറീന്‍ മുന്നറിയിപ്പ് നല്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. അയര്‍ലണ്ടില്‍ ഡെസ്മണ്ട് കൊടുങ്കാറ്റ് ഇപ്പോഴും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. രാജ്യവ്യാപകമായി യെല്ലോ വിന്‍ഡ് മുന്നറിയിപ്പാണ് മെറ്റ് ഏറാന്‍ നല്കിയിരിക്കുന്നത്.

തെക്ക് മുതല്‍ തെക്കുവടക്ക് വരെ 4565 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നു രാത്രി 11 മണി വരെ 100 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നാണ് ഇന്നലെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. പ്രദേശത്ത് യെല്ലോ മറൈന്‍ ഗെയില്‍ മുന്നറിയിപ്പുമുണ്ട്.

ഇന്ന് ഉച്ചയോടെ തെക്ക് പടിഞ്ഞാറ് നിന്നുള്ള തെക്കന്‍ കാറ്റ് ഐറിഷ് തീരപ്രദേശത്ത് എത്തും. അര്‍ദ്ധരാത്രിയും കടലില്‍ നിന്ന് വെള്ളം കരയിലേക്ക് കയറാന്‍ സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഷാനോണ്‍ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്.ക്ലയര്‍ കൌണ്ടിയില്‍ എല്ലാ അടിയന്തര നടപടികളും ഒരുക്കിയാണ് അധികൃതര്‍ കനത്ത മഴയെ കാത്തിരിക്കുന്നത്.ആര്‍മിയും ഇ എസ് ബി സ്റ്റാഫും ഫയര്‍ ഫോഴ്‌സും സ്ഥലത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ച ടൈറോണ്‍ സ്വദേശിയായ എഴുപതുകാരന്റെ മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോര്‍ക്ക് കൗണ്ടിയിലാണ് രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്. അമ്പതോളം കെട്ടിടങ്ങളാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങിയത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് കഴിഞ്ഞ രാത്രി കോര്‍ക്കില്‍ പൗരാവലിയുടെ പ്രത്യേക യോഗം നടന്നു.







Scroll To Top