Sunday January 22, 2017
Latest Updates

ഓണവാരം മഴയെന്ന് സൂചന

ഓണവാരം മഴയെന്ന് സൂചന

ഡബ്ലിന്‍:ഇന്നാരംഭിക്കുന്ന ഓണവാരത്തില്‍ മഴ തകര്‍ക്കുമെന്ന് കാലാവസ്ഥാ പ്രവചനം..ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ചയും അയര്‍ലണ്ടില്‍ പരക്കെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .രാജ്യത്തിന്റെ കിഴക്കന്‍ തീരമേഖലകളില്‍ ശനിയാഴ്ച്ച വൈകിട്ട് മുതല്‍ മഴ ശക്തി പ്രാപിച്ചുകഴിഞ്ഞു.

താപ നില 11 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് ആയി താഴും.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ യാത്രികരും ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്ടി അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

അടുത്ത ആഴ്ച്ച മുഴുവന്‍ സമ്മിശ്രമായ കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് മെറ്റ് എറാന്‍ അറിയിപ്പില്‍ പറയുന്നു,എന്നാല്‍ തിരുവോണ ദിവസമായ വെള്ളിയാഴ്ച്ച പ്രസന്നമായ കാലവസ്ഥയായിരിക്കും

Scroll To Top