Monday December 05, 2016
Latest Updates

വാരാന്ത്യത്തില്‍ വീണ്ടും മഴയെന്ന് മെറ്റ് എറാന്‍ 

വാരാന്ത്യത്തില്‍ വീണ്ടും മഴയെന്ന് മെറ്റ് എറാന്‍ 

ഗാള്‍വേ :അയര്‍ലണ്ടില്‍ ശനിയാഴ്ച കനത്ത മഴയുണ്ടാകുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ്. കൂടുതലായും മണ്‍സ്റ്റര്‍, കൊണാട്ട്, ലെന്‍സ്റ്റര്‍ പ്രദേശങ്ങളിലായിരിക്കും മഴ കാര്യമായി ബാധിക്കുക. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെയായിരിക്കും കനത്ത മഴ ഉണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 

കൊണാട്ടിലും വടക്ക്പടിഞ്ഞാറന്‍ മേഖലകളിലും 2030 എംഎം മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 എംഎം മഴ പെയ്താല്‍ ഇനിയും ഷാനന്‍ നദി കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ അത്‌ലോണില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വെള്ളപ്പൊക്കമുണ്ടായത്.

വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തെ ജനങ്ങള്‍ക്ക് ടാപ്പ് വെള്ളവും ടോയ്‌ലെറ്റും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഷാനനില്‍ ആറ് സെന്റീമീറ്റര്‍ വെള്ളം ഉയര്‍ന്നതായാണ് ഓഫീസ് ഓഫ് പബ്ലിക് വര്‍ക്‌സ് (ഒപിഡബ്ല്യൂ) അറിയിച്ചത്. എന്നാല്‍ ഒമ്പത് സെന്റീമീറ്റര്‍ ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. 

Scroll To Top