Thursday November 23, 2017
Latest Updates

ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍:അയര്‍ലണ്ടിലെ 12 കൗണ്ടികളില്‍ കനത്ത മഴ

ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍:അയര്‍ലണ്ടിലെ 12 കൗണ്ടികളില്‍ കനത്ത മഴ

ഡബ്ലിന്‍ :കത്തിക്കാളുന്ന വെയിലില്‍ നിന്നും പെരുമഴയിലേയ്ക്ക് അയര്‍ലണ്ട് നീങ്ങുന്നുവെന്നു കാലാവസ്ഥാ നിരീക്ഷകര്‍.അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഇ വിചിത്രമായ കാലാവസ്ഥാ മാറ്റം. കനത്ത മഴയെത്തുടര്‍ന്ന് 12 കൗണ്ടികളില്‍ ജാഗ്രതാ മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് ഇടിയോടുകൂടിയ മഴയെത്തുകയെന്നാണ് മെറ്റ് ഏറാന്റെ മുന്നറിയിപ്പ് .

കാവന്‍,മോണഗന്‍,ഡോണീഗല്‍,ഡബ്ലിന്‍,കില്‍ഡയര്‍,പോര്‍ട്ട് ലീഷ് ,ലോംഗ്ഫോര്‍ഡ്,ലൂത്ത്,വിക്ക്ലൗ,ഒഫാലി,വെസ്റ്റ് മീത്ത്,മീത്ത് എന്നിവിടങ്ങളിലാണ് മെറ്റ് എയ്റാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കുന്നത്.

ഇന്നു രാത്രി എട്ടു മുതല്‍ നാളെ(വ്യാഴം) രാവിലെ ആറുമണി വരെ കൂടുതല്‍ ജാഗരൂകരാകണമെന്നും അവര്‍ അറിയിക്കുന്നു.കനത്ത ഇടിയും മഴയും പ്രാദേശികമായി വെള്ളപ്പൊക്കമുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.20മുതല്‍ 30മില്ലിമീറ്റര്‍ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്.

വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയും അറിയിച്ചു

Scroll To Top