Tuesday July 25, 2017
Latest Updates

രാഹുല്‍ ഗാന്ധി വനാശ്രമത്തില്‍ ധ്യാനമിരിക്കുന്നു !

രാഹുല്‍ ഗാന്ധി വനാശ്രമത്തില്‍ ധ്യാനമിരിക്കുന്നു !

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മ്യാന്‍മര്‍ തലസ്ഥാനമായ യങ്കൂണിനു സമീപമുളള വനത്തിലെ ഒരു ആശ്രമത്തില്‍ ധ്യാനത്തിലാണെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ടു ചെയ്തു.

രാഹുല്‍ അവിടെ വിപാസന ക്രിയാ ധ്യാനത്തിലാണെന്നും ചാനല്‍ പറയുന്നു. തായ്‌ലന്‍ഡിലെ പ്രസിദ്ധ ബുദ്ധമത ധ്യാന കേന്ദ്രത്തില്‍ നിന്നാണ് രാഹുല്‍ യങ്കൂണിലെത്തിയതെന്നാണു റിപ്പോര്‍ട്ട്.

ഇതേസമയം, രാഹുല്‍ ഈ മാസം ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഉപേക്ഷിച്ചു രാഹുല്‍ രഹസ്യമായി ധ്യാനത്തിനുപോയത് വിവാദമായെങ്കിലും അദ്ദേഹം എവിടെയുണ്ടെന്നു വിദേശ, ദേശീയ മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അടക്കം ആര്‍ക്കും തന്നെ അറിവു കിട്ടിയിരുന്നില്ല.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ആലോചനകള്‍ക്കും പാര്‍ട്ടി നേതൃത്വത്തില്‍ കൂടുതല്‍ സജീവമാകുന്നതിനുമാണു രാഹുല്‍ അവധിയില്‍ പോയതെന്നാണ് എഐസിസിയും രാഹുലിന്റെ ഓഫീസും പറയുന്നത്.

Scroll To Top