Sunday May 28, 2017
Latest Updates

മാനനഷ്ടക്കേസില്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി; പക്ഷേ രാഹുല്‍ഗാന്ധി ഹാജരാകും

മാനനഷ്ടക്കേസില്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി; പക്ഷേ രാഹുല്‍ഗാന്ധി ഹാജരാകും

മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതിയില്‍ ഹാജരാകും.വിചാരണ കോടതിയില്‍ രാഹുല്‍ ഹാജരാകേണ്ടെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നെങ്കിലും ഹാജരാകാനാണ് രാഹുലിന്റെ തീരുമാനം.

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്സ്.എസ്സ് ആണെന്ന പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുലിനെതിരെ മാനനഷ്ട കേസ് എടുത്തത്. കേസില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു,എന്നാല്‍ താന്‍ ഹാജരാകുമെന്ന് ട്വിറ്ററിലൂടെ രാഹുല്‍ അറിയിക്കുകയായിരുന്നു. അടുത്തെയിടെയാണ് OfficeOfRG എന്നപേരില്‍ രാഹുല്‍ ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്.

മാര്‍ച്ച് ആറിന് മഹാരാഷ്ട്രയില്‍ നടന്ന ഒരു റാലിയിലാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരെ പ്രസംഗിച്ചത്. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍.എസ്.എസും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Scroll To Top