Sunday January 22, 2017
Latest Updates

രാഹുല്‍ ഗാന്ധി യൂറോപ്പില്‍ നിന്നും തിരിച്ചെത്തി:കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി യൂറോപ്പില്‍ നിന്നും തിരിച്ചെത്തി:കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍

 ന്യൂഡല്‍ഹി : യൂറോപ്പ് സന്ദര്‍ശനം കഴിഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തി. ഡിസംബര്‍ 28നാണ് അദ്ദേഹം യൂറോപ്പിലേക്ക് പോയത്. കഴിഞ്ഞ കാലങ്ങളില്‍ അദ്ദേഹം നടത്തിയ വിദേശ യാത്രകള്‍ ഏറെ വിവാദമായിരുന്നു. പല സംശയങ്ങളും അവശേഷിപ്പിക്കുന്നതായിരുന്നു യാത്രകള്‍.

ഇത്തവണ എല്ലാവരെയും അറിയിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ യാത്ര. യാത്രയുടെ കാര്യം അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായിട്ടാണ് രാഹുല്‍ യാത്രയെ കുറിച്ച് ട്വീറ്റ് ചെയ്യുന്നത്.എന്നാല്‍ യൂറോപ്പില്‍ അദ്ദേഹം എവിടെയായിരുന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്.

സ്‌പെയിനിലായിരുന്നു രാഹുലിന്റെ വിശ്രമം എന്നാണ് കിംവദന്തികള്‍.ഇറ്റലിയിയിലും ഒരു ദിവസം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.എന്തായാലും പാപ്പരാസികള്‍ക്ക് രാഹുലിന്റെ ഒരു ഫോട്ടോ പോലും ഇതേ വരെ ലഭിച്ചിട്ടില്ല. 
അതേസമയം രാഹുല്‍ തിരിച്ചെത്തിയതോടെ എഐസിസി പുനഃസംഘടന ഈ മാസം ഉണ്ടാകുമെന്നാണ് പറയുന്നത്. രാഹുല്‍ ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നാണ് സൂചനകള്‍.

Scroll To Top