Sunday December 11, 2016
Latest Updates

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ഏ ടീമിന്റെ കോച്ചായി നിയമിച്ചു

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ഏ ടീമിന്റെ കോച്ചായി നിയമിച്ചു

ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ടെസ്റ്റ് ബാറ്റിങ്ങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ എ ടീമിന്റെയും അണ്ടര്‍19 ടീമിന്റെയും പരിശീലകനായി നിയമിച്ചു. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ബിസിസിഐ തീരുമാനം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്.

അടുത്തിടെ ബിസിസിഐ ഉപദേശക സമിതി രൂപീകരിച്ചിരുന്നെങ്കിലും സമിതിയില്‍ അംഗമാകുന്നതിനുള്ള ക്ഷണം ദ്രാവിഡ് നിരസിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. സച്ചിനും ഗാംഗുലിയ്ക്കുമൊപ്പം വിവിഎസ് ലക്ഷ്മണാണ് ദ്രാവിഡിന് പകരക്കാരനായി ഉപദേശക സമിതിയില്‍ അംഗമായത്.

യുവതാരങ്ങളെ കണ്ടെത്താനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ദ്രാവിന്റെ മികവാണ് അദ്ദേഹത്തെ യുവ താരങ്ങളുടെപരിശീലകനാക്കി നിയമിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ മിന്നും താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ദീപക് ഹൂഡ തുടങ്ങി നിരവധി യുവതാരങ്ങള്‍ ദ്രാവിഡിന്റെ കണ്ടെത്തലായിരുന്നു.

Scroll To Top