Saturday November 25, 2017
Latest Updates

രാഹൂല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക്

രാഹൂല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും. കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിലേറ്റ കനത്തതിരിച്ചടിയാണ് പുതിയ തീരുമാനത്തിന് പിന്നലെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ കരുതുന്നു. ഇത് സംബന്ധിച്ചുള്ള തീരുമാനം ഈമാസം ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന
അദ്ധ്യക്ഷപദവിയിലേക്ക് രാഹുല്‍ഗാന്ധിയെത്തുന്നതോടെ പാര്‍ട്ടിതലപ്പത്ത് വന്‍ അഴിച്ചുപണിക്കും സാധ്യതയുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നും രാഷ്ട്രീയനീരീക്ഷകര്‍ വിലയിരുത്തുന്നു

Scroll To Top