Saturday December 03, 2016
Latest Updates

രാഷ്ട്രീയ വിവാദങ്ങളില്‍ മനം നൊന്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇന്ത്യ വിടാന്‍ ഒരുങ്ങുന്നു

രാഷ്ട്രീയ വിവാദങ്ങളില്‍ മനം നൊന്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇന്ത്യ വിടാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: തനിക്കെതിരേ രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനശരവുമായി രംഗത്തെത്തിയതില്‍ മനംനൊന്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കാലാവധി പൂര്‍ത്തിയാക്കി ഇന്ത്യ വിടാന്‍ ഒരുങ്ങുന്നു.

സെപ്തംബറില്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തിന്റെ നെറുകയിലെത്തിയ മുഹൂര്‍ത്തത്തിലാണ് രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞു പോകാനൊരുങ്ങുന്നത്.

രഘുറാം രാജനെ പൂര്‍ണവിശ്വാസമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞുവെങ്കിലും സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

ഇതേസമയം, സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രഘുറാം രാജന് മൂന്നു വര്‍ഷത്തേയ്ക്കു കൂടി കാലാവധി നീട്ടിക്കൊടുക്കാനാണ് പ്രധാനമന്ത്രിയുടെ ആലോചന.

കാലാവധി പൂര്‍ത്തിയാക്കിയാല്‍ തുടരാന്‍ താത്പര്യമില്ലെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ട്.

ചൈനയെ പിന്തള്ളി ഇന്ത്യ സാമ്പത്തിക വളര്‍ച്ച നേടിയ സാഹചര്യത്തിലാണ് രഘുറാം രാജന്‍ സ്ഥാനമൊഴിയാന്‍ ആലോചിക്കുന്നതെന്നതും പ്രത്യേകതയാണ്. കാലാവധി പൂര്‍ത്തിയാക്കി അമേരിക്കിയിലേക്കു പോയി ഗവേഷണം നടത്തുകയാണ് ലക്ഷ്യം. ഗവേഷണം നടത്തുക ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചായിരിക്കും. നേരത്തേ അദ്ദേഹം ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു

Scroll To Top