Thursday December 08, 2016
Latest Updates

പാരീസ് ആക്രമണത്തിന് ശേഷം ഐറിഷ് മുസ്ലീങ്ങള്‍ക്കും ഭീഷണി,മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ പോലും ഭയക്കുന്നതായി രക്ഷിതാക്കള്‍ 

പാരീസ് ആക്രമണത്തിന് ശേഷം ഐറിഷ് മുസ്ലീങ്ങള്‍ക്കും ഭീഷണി,മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ പോലും ഭയക്കുന്നതായി രക്ഷിതാക്കള്‍ 

ഡബ്ലിന്‍: പാരീസിലെ ഷാര്‍ലി എബ്ദൊ മാഗസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അയര്‍ലണ്ടിലെ മുസ്ലീങ്ങള്‍ക്ക് നേരെ ഭീഷണിയുയരുന്നു. പാരീസ് ആക്രമണത്തിന് ശേഷം അയര്‍ലണ്ടിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ വരുന്ന കത്തുകളിലധികവും ഭീഷണി സന്ദേശം ഉള്‍ക്കൊള്ളുന്നതെന്ന് വെളിപ്പെടുത്തല്‍ .പാരീസ് ആക്രമണത്തിന് മുസ്ലീങ്ങളോട് പകരം വീട്ടുമെന്ന ഭീഷണി സന്ദേശമാണ് കത്തുകളിലുള്ളത്. ഭീഷണി സന്ദേശത്തിന് പുറമേ വംശീയ വിദ്വേഷം നിറയുന്ന പരാമര്‍ശങ്ങളും കത്തുകളിലുണ്ടെന്ന് സെന്റര്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. അഹമ്മദ് ഹസൈന്‍ അഹമ്മദ് പറഞ്ഞു. 

ഷാര്‍ലി എബ്ദൊ മാഗസിനിലെ വിവാദ കാര്‍ട്ടൂണിന്റെ കോപ്പിയും കത്തുകളില്‍ ചില എഴുത്തുകളോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേസമയം ഐറിഷ് മുസ്ലീങ്ങള്‍ പാരീസ് ആക്രമണത്തെ പിന്തുണയ്ക്കുന്നിലെന്ന് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ വക്താവും ട്രിനിറ്റി കോളജിലെ പ്രൊഫസറുമായ ഡോ. അലി സെലിം പറഞ്ഞു. ദൈവത്തിന്റെ പേരിലുള്ള കൊലപാതകത്തെ അംഗീകരിക്കാനാകില്ല. പാരീസ് ആക്രമണത്തിന് ശേഷം മക്കളെ സ്‌ക്കൂളില്‍ അയയ്ക്കാന്‍ പോലും മുസ്ലീം രക്ഷിതാക്കള്‍ ഭയക്കുന്ന സാഹചര്യമാണെന്ന് അലി സെലിം പറഞ്ഞു.റോഡില്‍ കൂടി നടക്കുമ്പോഴും, സഹപാഠികളുടെയിടയിലും അവമതിക്കപ്പെടുകയും,അപമാനിക്കപ്പെടുകയും ചെയ്യന്ന സാഹചര്യം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ചില കത്തോലിക്കാ സ്‌കൂളുകള്‍ മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് അടുത്തെയിടെ പ്രവേശനം നിരസിച്ച സംഭവവും അദ്ദേഹം എടുത്തു കാട്ടി. 

വംശീയമായ പരിഹാസങ്ങളും ആക്ഷേപവും അത്രയും രൂക്ഷമായിരിക്കുകയാണ്. കുട്ടികള്‍ ആക്രമിക്കപ്പെട്ടെക്കുമോ എന്ന ഭയമാണ് അവരെ സ്‌കൂളില്‍ അയയ്ക്കുന്നതിന് പോലും മുസ്ലീങ്ങള്‍ ഭയക്കാന്‍ കാരണം. ബ്രിട്ടനിലും പാരീസിലും മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നത് പോലെ ഐറിഷ് മാധ്യമങ്ങളും ചിത്രീകരിക്കരുതെന്ന് നിരവധി വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ താമസിക്കുന്ന ഇറാഖി വംശജന്‍ ഇബ്രാഹിം അല്‍ ഖാദൊ ആവശ്യപ്പെട്ടു. 

Scroll To Top