Friday December 02, 2016
Latest Updates

റേസിസം:കോട്ടയം റയില്‍വേ സ്റ്റേഷന്‍ മുതല്‍ ഡബ്ലിന്‍ സിറ്റി വരെ(ഒരു ചങ്ങനാശ്ശേരിക്കാരന്റെ കണ്ടെത്തലുകള്‍)

റേസിസം:കോട്ടയം റയില്‍വേ സ്റ്റേഷന്‍ മുതല്‍ ഡബ്ലിന്‍ സിറ്റി വരെ(ഒരു ചങ്ങനാശ്ശേരിക്കാരന്റെ കണ്ടെത്തലുകള്‍)

സീന്‍ 1 
കോട്ടയം സ്റ്റേഷന്‍
ശബരിമല സീസണ്‍
നിറയെ കറുപ്പ് വസ്ത്ര ധാരികള്‍ കൂടുതലും തമിഴ്‌നാട് , ആന്ധ്ര ,കര്‍ണാടക സ്വദേശികള്‍
മലയാളിയുടെ കമന്റ് : ഹോ ഈ പാണ്ടികളെ കൊണ്ട് തോറ്റു ! ശബരിമലയാണെന്ന് പറഞ്ഞു കുറ്റീം പറിച്ചു പോന്നോളും .മനുഷ്യന് മര്യാദക്ക് യാത്ര ചെയ്യാന്‍ പോലും വയ്യാതെയായി . (പുച്ഛം )

സീന്‍ 2
ദുബൈ എയര്‍പോര്‍ട്ട്
ചെക്ക് ഇന്‍ ചെയ്യാന്‍ നീണ്ട ക്യു . ക്യുവിന്റെ ഏറ്റവും മുന്‍പില്‍ രണ്ടുമൂന്നു മലയാളി കുടുംബങ്ങള്‍ . ഏതോ നീണ്ട യാത്ര കഴിഞ്ഞു കണക്ഷന്‍ ഫ്‌ലൈറ്റിനു വെയിറ്റ് ചെയ്യുകയാണെന്ന് കണ്ടാല്‍ അറിയാം. പിള്ളേരുടെ കരച്ചില്‍ സെക്യൂരിറ്റി ചെക്ക് ചെയ്യുന്ന നീഗ്രോയെ അലോസരപ്പെടുത്തുന്നുണ്ട് . ഒരു അറബ് വംശജന്‍ വലിയ കുടുംബവുമായി ക്യു ശ്രദ്ധിക്കാതെ മുന്‍പിലേക്ക് വരുന്നു . നീഗ്രോ ക്യു പാലിക്കാന്‍ പറയുന്നു . അറബി മൈന്‍ഡ് ചെയ്യുന്നില്ല . നീഗ്രോ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു . അറബി ശ്രദ്ധിക്കുന്നേയില്ല .ഒരു അറബ് വംശജനായ ഓഫീസര്‍ അകത്തു നിന്നും വരുന്നു . അറബിയും, കുടുംബത്തെയും കടത്തി വിടുന്നു.രഞ്ജിനി ഹരിദാസ് ക്യു തെറ്റിച്ചത് പോലെയുള്ള ഭാവം മലയാളികളുടെ മുഖത്ത്.പക്ഷെ എതിര് ക്യാമ്പില്‍ പ്രസ്തുത മഹിള അല്ലാത്തത് കൊണ്ട് ആരും മിണ്ടുന്നില്ല .പിള്ളേര് ഉറക്കെ കരയുന്നു. നീഗ്രോ നിര്‍വികരനായി നില്ക്കുന്നു .(അറബിയുടെ മുഖത്ത് പുച്ഛം തിരയിളകുന്നു )

സീന്‍ 3
ഡബ്ലിന്‍ സിറ്റി
മലയാളി ടാക്‌സിക്കു കൈ കാണിക്കുന്നു .
ടാക്‌സി നിര്‍ത്തുന്നു . 
ഡ്രൈവര്‍ : അതെ….
മലയാളി : എത്ര യുറോ ആകും?
(ഒന്ന് കൂടി ക്ഷമിക്കണം ഇനി ഉള്ള എന്ന അക്ഷരം എന്ന് വായിക്കാന്‍ അപേക്ഷ )
ഡ്രൈവര്‍ : what is with you f**king india and pakistan guys? whatever it is , it is (points at the mtere )
വിവ : നിനക്കൊക്കെ എന്തിന്റെ കേടാണ് ? ഇതില്‍ കാണിക്കുന്നത് തരണം . (മീറ്റര്‍ ചൂണ്ടിക്കാണിക്കുന്നു )
ഡ്രൈവര്‍ : I was in f**king india last yr. f**king coutnry . Whats with you F**king people .they charged me 50 euro for visa . it should be free (using the F word as prefix to every other word he uttered ) ടൈപ്പ് ചെയ്യാനുള്ള മടി കൊണ്ട് ബാക്കി വിവര്‍ത്തനം മാത്രം വായിച്ചു സഹകരിക്കുക !

ഡ്രൈവര്‍ : ഞാന്‍ ഈയിടെ ഇന്ത്യയില്‍ പോയിരുന്നു.അവന്മാര് വിസക്ക് എന്നോട് 50 യൂറോ വാങ്ങി.അവിടെ പോയതിനു കാശ് ഇങ്ങോട്ട് തരണം.നീയൊക്കെ എന്ത് മനുഷ്യര്‍ ? നിനക്കൊക്കെ അവിടം വൃത്തിയാക്കി ഇട്ടുകൂടെ ? നീ ഇവിടെ എവിടെയെങ്കിലും നിന്റെ രാജ്യം പോലെ കിടക്കുന്നത് കണ്ടിട്ടുണ്ടോ ?വൃത്തികെട്ട രാജ്യവും വൃത്തികെട്ട ആള്‍ക്കാരും… 

മലയാളിക്ക് ധാര്‍മ്മിക രോഷം ഉണരുന്നു.പറയുന്നത് സന്തോഷ് പണ്‍ഡിറ്റൊ,രഞ്ജിനി ഹരിദാസോ ,പ്രിഥ്വിരാജോ അല്ലാത്തത് കൊണ്ടും സ്ഥലം ഫേസ് ബുക്ക് അല്ലാത്തത് കൊണ്ടും പ്രതികരിക്കുന്നില്ല. എംബസി എത്തുന്നത് വരെ സായിപ്പിന്റെ തെറി അനുസ്യൂതം.rajesh

സംശയം : റേസിസം എന്ന വാക്കിന്റെ അര്‍ഥം തിണ്ണമിടുക്ക് എന്നാണോ ?

രാജേഷ് സുകുമാരന്‍ റോസ്‌കോമണ്‍ 

Scroll To Top