Friday December 09, 2016
Latest Updates

ഇന്ത്യാക്കാരന് നേരെ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ വംശീയ ആക്രമണം

ഇന്ത്യാക്കാരന് നേരെ നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ വംശീയ ആക്രമണം

ലിസ്ബോണ്‍: കുടുംബത്തിനു നേരെ അയല്‍വാസി വംശീയ ആക്രമം നടത്തിയെന്ന പരാതിയുമായി വടക്കന്‍ അയര്‍ലണ്ടിലെ കോടതിയില്‍ ഇന്ത്യക്കാരന്‍. അസഭ്യം ഉറക്കെ വിളിച്ച് പറഞ്ഞ് വീടിന്റെ മുന്‍ വാതിലില്‍ ചുറ്റിക ഉപയോഗിച്ച് ശക്തമായി ഇടിച്ചെന്ന് പരാതിയില്‍ പറയുന്നു. ഡൗണ്‍ കൗണ്ടിയിലെ വില്യം സ്‌ടെയിന്‍ (29) നെതിരെയാണ് ഇന്ത്യക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ താഴെ താമസിക്കുന്നയാളാണ് പ്രതിയെന്നും ഇയാള്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കിയതായും അവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. കേസ് കോടതി തിങ്കളാഴ്ച പരിഗണിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ ഇരുകൈയും ഉപയോഗിച്ച് തള്ളിപ്പിടിച്ചതിനാലാണെന്ന് വാദിഭാഗം പറഞ്ഞു.

പൊട്ടിയ കുപ്പി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായും സ്‌ട്രെയിനെതിരെ ആരോപണമുണ്ട്. കുപ്പി തറയില്‍ അടിച്ചുപൊട്ടിച്ച് ഇന്ത്യക്കാരനു നേരെ എറിയുകയും നെറ്റിയില്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുറിവേറ്റ സംഭവത്തില്‍ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതായും പറയുന്നു. 

മനഃപൂര്‍വം മുറിവേല്‍പ്പിക്കല്‍, ആക്രമണം, പോലീസിനെ തടയല്‍, വധഭീഷണി തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ എല്ലാ ചാര്‍ജുകളും സ്‌ട്രെയിന്‍ തള്ളിപ്പറയുകയാണുണ്ടായത്.

Scroll To Top