Saturday July 22, 2017
Latest Updates

വംശവെറിക്കെതിരെ അയര്‍ലണ്ടില്‍ കാംപെയ്ന്‍ :ഏറ്റവും കൂടുതല്‍ അതിക്രമണം മുസ്ലിം വിഭാഗത്തിനെതിരെ

വംശവെറിക്കെതിരെ അയര്‍ലണ്ടില്‍ കാംപെയ്ന്‍ :ഏറ്റവും കൂടുതല്‍ അതിക്രമണം മുസ്ലിം വിഭാഗത്തിനെതിരെ

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വംശീയമായ കുറ്റകൃത്യങ്ങളില്‍ 11% വര്‍ദ്ധനവുണ്ടായതായി ദി ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടിന്റെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 13% സംഭവങ്ങളില്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തു. 2015ല്‍ ഇത്തരം 240 പരാതികളാണ് ലഭിച്ചത്.

പരാതികളില്‍ 40% എണ്ണവും മുസ്ലിം വിഭാഗത്തിനെതിരായുള്ള വംശീയ കുറ്റങ്ങളാണ്. ജോലി സ്ഥലത്താണ് ഏറ്റവും കൂടുതല്‍ വംശീയ ചേരിതിരിവ് സംഭവിച്ചിട്ടുള്ളത്: 31%. പൊതുഗതാഗതം (20%), വീടുകള്‍, ലോക്കല്‍ കമ്മ്യൂണിറ്റികള്‍ (16%) എന്നിവിടങ്ങളിലും ഇരകള്‍ക്ക് വംശീയമായ വിദ്വേഷം അനുഭവിക്കേണ്ടിവന്നു.

നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ട്രാന്‍സ്പോര്‍ട്ട്, ടാക്സി കമ്പനികള്‍ എന്നിവയുമായിച്ചേര്‍ന്ന് വംശീയ ചേരിതിരിവിനെതിരെ കാംപെയ്ന്‍ ആരംഭിച്ചിരിക്കകുയാണ് കൗണ്‍സില്‍. വംശീയ വിദ്യേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് കാംപെയ്നിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ബസുകളും ട്രെയിനുകളുമടക്കം 2,000ഓളം ഇടങ്ങളില്‍ വംശീയ വിരുദ്ധ പരസ്യങ്ങള്‍ സ്ഥാപിക്കും.

Scroll To Top