Sunday April 23, 2017
Latest Updates

അയര്‍ലണ്ടില്‍ ഓരോ ദിവസവും ഓരോ വംശീയപ്രശ്നമെങ്കിലും നടക്കുന്നതായി ഗാര്‍ഡ

അയര്‍ലണ്ടില്‍ ഓരോ ദിവസവും ഓരോ  വംശീയപ്രശ്നമെങ്കിലും നടക്കുന്നതായി ഗാര്‍ഡ

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ദിവസം ഒരു വംശീയപ്രസ്നമെങ്കിലും നടക്കുന്നതായി ഗാര്‍ഡയുടെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ വര്‍ഷം 6 മാസത്തിനുള്ളില്‍ 151ഓളം വംശീയാതിക്രമ കേസുകളാണ് ഗാര്‍ഡയ്ക്ക് ഇടപെടേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാപ്പെടാത്ത കേസുകള്‍ ഉള്ളതിനാല്‍ ഇതിലധികമായിരിക്കും അക്രമങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മതം, വംശം എന്നിവയെ അടിസ്ഥാനമാക്കി 98 കേസുകളാണ് 2016ലെ ആദ്യ ആറു മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ആകെ കേസുകള്‍ 119 ആയിരുന്നു. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ വംശീയാതിക്രമങ്ങള്‍ 6 മടങ്ങ് കുറവാണെന്ന് സിഎസ്ഒ വ്യക്തമാക്കി.

വൃദ്ധര്‍ക്കു നേരെയും, അംഗവൈകല്യമുള്ളവര്‍ക്കു നേരെയും 27 അതിക്രമങ്ങള്‍ ജൂണ്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ ഇത് 15 മാത്രമായിരുന്നു.

Scroll To Top