Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നോ?

അയര്‍ലണ്ടില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നോ?

ഗോള്‍വേ: അയര്‍ലണ്ടില്‍ വംശീയവിദ്വേഷം നിലനില്‍ക്കുന്നതായി ഭൂരിപക്ഷം കുടിയേറ്റക്കാരും വിശ്വസിക്കുന്നു.ഗോള്‍വേ റോയിങ് ക്ലബ്ബില്‍ നടന്ന ‘ഓള്‍ ട്രൈബ്‌സ് ആര്‍ വെല്‍ക്കം’ എന്ന പരിപാടിയിലാണ് വംശീയമായി തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കുടിയേറ്റക്കാര്‍ മനസ്സു തുറന്നത്.gal ,,

ആഫ്രിക്കക്കാര്‍, മുസ്‌ലിം മത വിഭാഗക്കാര്‍, അഭയാര്‍ത്ഥികള്‍, ബ്ലാക്ക് ഐറിഷ് സ്ത്രീ എന്നിങ്ങനെ ഒരുപിടി ആളുകള്‍ തങ്ങള്‍ക്കു നേരെയുണ്ടായ വംശീയമായ വേര്‍തിരിവിനെക്കുറിച്ച് സംസാരിച്ചു. നാലു മണിക്കൂറോളമാണ് പരിപാടി നീണ്ടു നിന്നത്.

കറുത്ത തൊലിയുള്ളതിനാല്‍ തന്റെ ടാക്‌സിയില്‍ ആളുകല്‍ കയറാത്തത്, കറുത്തവരാതുകൊണ്ട് വീടോ ജോലിയെ ലഭിക്കാത്തത്, ശരിയായ വിദ്യാഭ്യാസം ലഭിക്കാത്തത് എന്നിങ്ങനെ നീണ്ടു പോകുന്നു അയര്‍ലണ്ടിലെ വംശീയമായ വേര്‍തിരിവ്.ഗോള്‍വേ ട്രാവലര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകയായ സ്ത്രീ പറഞ്ഞത് തനിക്കും തന്റെ സമൂഹത്തിനും ആരോഗ്യകാര്യം, പഠനം, ജോലി എന്നിവയിലെല്ലാം വേര്‍തിരിവ് അനുഭവിക്കേണ്ടിവന്നതായി പറഞ്ഞു. മുസ്‌ലിം മതവിഭാഗക്കാരെയെല്ലാം തീവ്രവാദികളായി കാണുന്നവരും രാജ്യത്തുണ്ട്Galway-City-Crowd-

Scroll To Top