Saturday December 03, 2016
Latest Updates

വംശീയത വര്‍ദ്ധിക്കുന്നു, വാടകയ്ക്ക് വീട് ചോദിക്കുന്നവരോട് പൗരത്വ രേഖകള്‍ ആവശ്യപ്പെടുന്നതായി ആരോപണം 

വംശീയത വര്‍ദ്ധിക്കുന്നു, വാടകയ്ക്ക് വീട് ചോദിക്കുന്നവരോട് പൗരത്വ രേഖകള്‍ ആവശ്യപ്പെടുന്നതായി ആരോപണം 

ഡബ്ലിന്‍ :ബ്രിട്ടണ് പിന്നാലെ അയര്‍ലണ്ടിലും വാടകക്കാര്‍ക്ക് നേരെ വംശീയനിലപാട് സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍.ഡബ്ലിന്റെ പലഭാഗങ്ങളിലും കുടിയേറ്റക്കാരോട് പ്രത്യേകിച്ച് മുസ്ലീം നാമ ധാരികളോട് പൗരത്വം സംബന്ധിച്ച രേഖകള്‍ ഏജന്‍സികളും വീട്ടുടമകളും ആവശ്യപ്പെടുന്നതായി മൈഗ്രന്റ്സ്സ് റൈറ്റ് സെന്റ്‌ററാണ് വെളിപ്പെടുത്തിയത്.പി പി എസ് നമ്പരാണ് മിക്കവരോടും വീട്ടുടമസ്ഥര്‍ ആവശ്യപ്പെടുന്ന മറ്റൊരു രേഖ.ഇവ കൊടുക്കാത്തവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കേണ്ടതില്ലെന്ന് ഏജന്‍സികള്‍ തമ്മില്‍ ധാരണയുള്ളതായി പറയപ്പെടുന്നു.

ബ്രിട്ടനില്‍ നിയവിധേയരല്ലാത്ത കുടിയേറ്റക്കാര്‍ക്ക് വീട് വാടകയ്ക്ക് നല്‍കുന്നത് കുറ്റകരമാക്കുന്ന ഇമിഗ്രേഷന്‍ ബില്‍,വംശീയ വെറി വര്‍ദ്ധിപ്പിക്കുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് അയര്‍ലണ്ടില്‍ നിന്നുള്ള പുതിയ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്ന ഈ ബില്‍ വ്യാപകമായ വിവേചനവും നിത്യ ജീവതത്തില്‍ വര്‍ണ്ണ വെറിയും വളര്‍ത്തുമെന്ന് ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു. 

വാടകയ്ക്ക് വീട് ചോദിക്കുന്നവരുടെ പാസ്സ്‌പോര്‍ട്ടും വിസയും വീട്ടുടമകള്‍ പരിശോധിക്കണമെന്ന് ഈ നിയമം ആവശ്യപ്പെടുന്നു. ഇതിന് മുടക്കം വന്നാല്‍ പിഴയോ തടവോ ശിക്ഷയായി ലഭിക്കും. ഇത് ബ്രിട്ടനില്‍, വിദേശചുവയുള്ള പേരുകളുള്ള വാടകക്കാര്‍ക്കെതിരെ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിമശനം. 1960 70 കാലഘട്ടങ്ങളില്‍ വാടകവീടുകള്‍ക്ക് മുന്നില്‍ തൂങ്ങിയ ‘പട്ടിക്കും കറുമ്പനും ഐറിഷിനും പ്രവേശനമില്ല’ എന്ന ബോര്‍ഡിന്റെ പുതിയ രൂപമാണ് ഈ നിയമം എ്ന്ന് വേദനയോടെ നിരീക്ഷിക്കുന്നു പലരും. കറുത്തവരുടേയും ഏഷ്യന്‍ പശ്ചാത്തലമുള്ളവരുടെയും സിവി കള്‍ നിരന്തരം നിരസ്സിക്കുന്ന പ്രവണതയ്‌ക്കെതിരെ വന്ന കാമറോണിന്റെ പ്രസംഗത്തിന് നേര്‍വിപരീതമാണ് ഈ നിയമം എന്ന് വ്യക്തമാണ്. 

42 ശതമാനം വീട്ടുടമകളും ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് വീട് നല്‍കാന്‍ വിമുഖത ഉള്ളവരാണ് എന്ന് ഗവേഷഫലങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ പേരുകളോ ആക്‌സന്റോ ഉള്ളവര്‍ക്ക് വീടു നല്‍കാന്‍ തങ്ങള്‍ക്ക് താത്പ്പര്യം ഇല്ലെന്ന് 25 ശതമാനം വീട്ടുടമകളും അറിയി്ച്ചതായും ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫയര്‍ ഓഫ് ഇമിഗ്രന്റ്‌സ് വ്യക്തമാക്കുന്നു. 

എ്ന്നാല്‍ രേഖകള്‍ പരിശോധിക്കുന്നത്, വിവേചന മനോഭാവമില്ലാതെ വേണമെന്നും അങ്ങനെ ചെയ്യാത്തവര്‍ നിയമം ലംഘിക്കുകയാണ് എ്ന്നും ബ്രിട്ടീഷ് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനോട് പ്രതികരിച്ചു. 


Scroll To Top