Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ അഫ്ഗാന്‍ കുടുംബത്തിനു നേരെ വംശീയാക്രമണം,’നിങ്ങളെന്താണ് ഇവിടെ, നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ’…..

ഡബ്ലിനില്‍ അഫ്ഗാന്‍ കുടുംബത്തിനു നേരെ വംശീയാക്രമണം,’നിങ്ങളെന്താണ് ഇവിടെ, നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ’…..

ഡബ്ലിന്‍: ഡബ്ലിനിലെ റാത്ത് ഫര്‍നാം മാര്‍ലേ പാര്‍ക്കില്‍ 32കാരനായ അഫ്ഗാന്‍കാരനും കുടുംബത്തിനും നേരെ വംശീയാക്രമണം. കഴിഞ്ഞ ദിവസമായിരുന്നു ഇദ്ദേഹത്തിനും മകനും ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാര്‍ക്കും ദുരനുഭവമുണ്ടായത്. മകന് 13 വയസ്സും സഹോദരങ്ങള്‍ക്ക് 18, 20 വയസ്സ് വീതം പ്രായവുമാണുള്ളത്.

പാര്‍ക്കില്‍ നിന്നും തിരിച്ച് സൈക്കിളില്‍ വീട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു കാറിലെത്തിയ ഒരു സംഘം തങ്ങളെ തടഞ്ഞ് നിര്‍ത്തി തല്ലാനാരംഭിച്ചതെന്ന് അഫ്ഗാന്‍കാരന്‍ പറയുന്നു. സംഘം ഇവര്‍ക്കുനേരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു.മോഷണ ശ്രമമോ കൊള്ളയോ ഒന്നുമുണ്ടായില്ല.യാതൊരു കാരണവും പറയാതെയായിരുന്നു അക്രമണം. മാറിമാറി ഇവരെ ചവിട്ടുകയും മുഖത്ത് ഇടിക്കുകയും കൂടി ചെയ്തതോടെ ബോധരഹിതരായ ഇവരെ സെന്റ് ജെയിംസസ് ആശുപത്രിയിലേയ്ക്ക് മാറ്റി.

നാല് മിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.’നിങ്ങളെന്താണ് ഇവിടെ, നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങിപ്പോകൂ’ എന്ന് സംഘത്തിലുള്ളവര്‍ ഇവരോട് ആക്രോശിച്ചു.മുസ്‌ലിം ആയതിനാല്‍ മതപരമായും ഇവരെ അധിക്ഷേപിച്ചു.പോകാന്‍ ‘നേരം ഇനിയും നിങ്ങളെ കണ്ടോളം’എന്ന് അഫ്ഗാന്‍കാരെ ഭീഷണിപ്പെടുത്തിയാണ് അക്രമിസംഘം സ്ഥലം വിട്ടത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Scroll To Top