Thursday July 27, 2017
Latest Updates

ഇന്‍ഡ്യക്കാര്‍ക്കെതിരെ ലീമെറിക്കിലും വംശീയാധിക്ഷേപം: ഇന്ത്യക്കാരോട് നാട് വിട്ടുപോകാന്‍ ആജ്ഞാപിച്ച് ഐറിഷ് സ്ത്രീയുടെ വിളയാട്ടം

ഇന്‍ഡ്യക്കാര്‍ക്കെതിരെ ലീമെറിക്കിലും വംശീയാധിക്ഷേപം: ഇന്ത്യക്കാരോട് നാട് വിട്ടുപോകാന്‍ ആജ്ഞാപിച്ച് ഐറിഷ് സ്ത്രീയുടെ വിളയാട്ടം

ലീമെറിക്ക്:ട്രെയിനില്‍ സഞ്ചരിച്ചിരുന്ന ഒരു കൂട്ടം ഇന്ത്യക്കാരോട് അതിരൂക്ഷമായ രീതിയില്‍ വംശീയച്ചുവയുള്ള അധിക്ഷേപം നടത്തിയ ഐറിഷ്‌കാരിയായ യാത്രക്കാരിയ്ക്ക് നേരെ പൊതു സമൂഹത്തിന്റെ പ്രതിഷേധം.സോഷ്യല്‍ മീഡിയയില്‍ കൂടി സംഭവം പുറം ലോകം അറിഞ്ഞതോടെ ഗാര്‍ഡയും,ഐറിഷ് റെയിലും വംശീയാധിക്ഷേപതിനെതിരെ നടപടി ആരംഭിച്ചു കഴിഞ്ഞു.

ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഇന്നലെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ടത്.

‘TheBexWay എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്ത വിവരം അനുസരിച്ച് പത്തു മിനുട്ടോളം നീണ്ടു നിന്ന അസഭ്യവര്‍ഷമാണ് ഐറിഷ്‌കാരിയായ യാത്രക്കാരി സഹയാത്രികരോട് നടത്തിയത്.ഈ സ്ത്രീയുടെ അടുത്തുള്ള സീറ്റില്‍ ഇന്ത്യയ്ക്കാരില്‍ ഒരാള്‍ ഒരു ബാഗ് വെച്ചതോടെയാണ് പ്രശ്നത്തിന്റെ തുടക്കം.മറ്റുള്ളവരുടെ സീറ്റില്‍ ബാഗ് വെയ്ക്കാന്‍ പാടില്ലെന്നും,ആ സീറ്റിന് നിങ്ങള്‍ പണം കൊടുക്കുന്നില്ലെന്നും സ്ത്രീ അലറിപ്പറഞ്ഞതോടെ വിശദീകരണവുമായി എത്തിയ യുവാക്കളെ സ്ത്രീ മോശപ്പെട്ട ഭാഷകൊണ്ട് മൂടുകയായിരുന്നു.

ഇതിനിടെ ഒരു യാത്രക്കാരന്‍ സ്ത്രീയെ ലേഡി എന്ന് വിശേഷിപ്പിച്ചതോടെ ക്രുദ്ധയായ അവര്‍ ‘നിന്റെ ഭാഷയൊക്കെ ഇന്ത്യയില്‍ കൊണ്ടുപോയി വെച്ചാല്‍ മതിയെന്ന് വീണ്ടും അലറി.ഈ ദേശത്തെ നിയമം അനുസരിച്ച് നീ ബാഗുമെടുത്ത് നാട് വിടാനായി പിന്നീടവരുടെ ആവശ്യം.

സ്ത്രീയെ സമാധാനിപ്പിക്കാന്‍ എത്തിയവരെ അധിക്ഷേപിക്കാനും അവര്‍ മറന്നില്ല.’അവന്റെയൊക്കെ തലയുടെ കോലം കണ്ടില്ലേ’എന്നായിരുന്നു അവര്‍ ഇന്ത്യയ്ക്കാരുടെ ഹെയര്‍ സ്‌റ്റൈലിനെ അധിക്ഷേപിച്ചത്.

പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടും ഇവര്‍ അലറി ശപിച്ചു കൊണ്ടിരുന്നതിനാല്‍ ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാറുകയായിരുന്നു.

യുവാക്കള്‍ മാറിയിട്ടും സ്ത്രീ അവരെ ശപിച്ചു കൊണ്ട് യാത്രയില്‍ ഉടനീളം അധിക്ഷേപം തുടര്‍ന്നുവെന്നും ട്വിറ്റര് ഉടമ പറയുന്നു.

ഇത്തരത്തില്‍ വംശീയ അധിക്ഷേപം യാതൊരു വിധത്തിലും അനുവദിക്കില്ലെന്ന് ഐറിഷ് റയില്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.സ്ത്രീയെ പിടി കൂടാനായി പൊതു സമൂഹത്തിന്റെ സഹായം തേടുമെന്നും നിയമപരമായി നേരിടുമെന്നും റയില്‍വേ അധികൃതര്‍ അറിയിച്ചു.

Scroll To Top