Saturday December 03, 2016
Latest Updates

റേച്ചല്‍ കൊടുങ്കാറ്റിന്റെ ഭീതിയില്‍ ഐറിഷ് ജനത,സുരക്ഷാ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കി 

റേച്ചല്‍ കൊടുങ്കാറ്റിന്റെ ഭീതിയില്‍ ഐറിഷ് ജനത,സുരക്ഷാ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കി 

ഡബ്ലിന്‍: റേച്ചല്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഐറിഷ് ജനത ഭീതിയില്‍. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് റേച്ചല്‍ കൊടുങ്കാറ്റ് വീശുന്നത് എന്നാണ് മെറ്റ് എറാന്റെ മുന്നറിയിപ്പ്.കോര്‍ക്കിന്റെ തീരമേഖലകളില്‍ ഇന്നലെ രാത്രി 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതായി ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുണ്ട്.

പതിനയ്യായിരത്തില്‍ അധികം വീടുകളിലെയ്ക്കുള്ള വൈദ്യുതി ബന്ധം തകര്‍ന്നിരിക്കുകയാണ്.കാറ്റില്‍ മരങ്ങള്‍ വീണ് പല പ്രധാന റോഡുകളിലും ഗതാഗതം മുടങ്ങി. ഡാര്‍ട്ട് ഉള്‍പ്പെടെയുള്ള റെയില്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്.കോര്‍ക്കിലെയ്ക്കുള്ള വിമാന സര്‍വീസുകളും ,ഇന്ന് രാവിലെയുള്ള ഫെറി സര്‍വീസുകളും റദ്ദാക്കി 

വ്യാഴാഴ്ച്ച വൈകുന്നേരത്തിന് മുമ്പായി റേച്ചല്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിനെ കടന്നു പോകുമെന്ന് മെറ്റ് എറാന്‍ ആവര്‍ത്തിച്ചതിനു പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി.ഇന്ന് രാവിലെ 6 മുതല്‍ 9 വരെ പ്രത്യേക കരുതല്‍ വേണമെന്ന് വിവിധ വകുപ്പുകള്‍ അറിയിച്ചു.പ്രധാനമായും ഗോള്‍വേ,ക്ലയര്‍,സ്ലൈഗോ,മേയോ,കെറി,ഡോണഗല്‍ ,ലിമറിക്ക് , കോര്‍ക്ക് ,ലെറ്റ്രിം എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ‘റേച്ചല്‍’ എന്ന് പേരിട്ട കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ കൌണ്ടികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.റെഡ് അലര്‍ട്ട് ഉള്ള മേഖലയിലെ ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കാനും സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജനങ്ങള്‍ സ്വയം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റെഡ് കാറ്റഗറി മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.110 മുതല്‍ 150 കിലോമീറ്റര്‍ സ്പീഡിലാവും കാറ്റിന്റെ വേഗമെന്നും വൈകിട്ട് ആറു മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ മെറ്റ് എറാന്‍ സൂചന നല്‍കി.എല്ലാ വിഭാഗം യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് 

റെഡ് അലേര്‍ട്ട് യെല്ലോ അലേര്‍ട്ട് എന്നിവ പ്രഖ്യാപിച്ചിരിക്കുന്ന കൌണ്ടികളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് .കൌണ്ടി / സിറ്റി കൌണ്‍സിലുകളും ജനങ്ങളോട് സുരക്ഷാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്തു,

യെല്ലോ വാണിംഗ് നിലനില്‍ക്കുന്ന കൌണ്ടികളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90മുതല്‍ 130 കിലോമീറ്റര്‍ വരെയായിരിക്കും. ജനങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണിയുള്ളപ്പോഴാണ് റെഡ് വാണിംഗ് പുറപ്പെടുവിക്കുന്നത്. താരതമ്യേനഅപകടകാരിയായ കൊടുങ്കാറ്റാണ് റേച്ചല്‍ കൊടുങ്കാറ്റ്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വീശിയ അത്രയും അപകടകാരിയല്ല ഇത്തവണ വീശുന്നതെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

 

Scroll To Top