Sunday December 04, 2016
Latest Updates

റേച്ചല്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും:റെഡ് അലേര്‍ട്ട് തുടര്‍ന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും 

റേച്ചല്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും:റെഡ് അലേര്‍ട്ട് തുടര്‍ന്നാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും 

കോര്‍ക്ക് ,ലെറ്റ്രിം കൌണ്ടികളിലും റെഡ് അലേര്‍ട്ട് 

ഡബ്ലിന്‍:രാത്രി 9 മണിയ്ക്കും വ്യാഴാഴ്ച്ച ഉച്ചയ്ക്കും ഇടയ്ക്കായി റേച്ചല്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിനെ കടന്നു പോകുമെന്ന് മെറ്റ് എറാന്‍ ആവര്‍ത്തിച്ചതിനു പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ഇന്ന് 6 മുതല്‍ 9 വരെ പ്രത്യേക കരുതല്‍ വേണമെന്ന് വിവിധ വകുപ്പുകള്‍ അറിയിച്ചു.പ്രധാനമായും  ഗോള്‍വേ,ക്ലയര്‍,സ്ലൈഗോ,മേയോ,കെറി,ഡോണഗല്‍ ,ലിമറിക്ക് , കോര്‍ക്ക് ,ലെറ്റ്രിം  എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ‘റേച്ചല്‍’ എന്ന് പേരിട്ട കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ കൌണ്ടികളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനങ്ങള്‍ സ്വയം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റെഡ് കാറ്റഗറി മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.110 മുതല്‍ 150 കിലോമീറ്റര്‍ സ്പീഡിലാവും കാറ്റിന്റെ വേഗമെന്നും  വൈകിട്ട് ആറു മണിയോടെ പുറത്തിറക്കിയ അറിയിപ്പില്‍ മെറ്റ് എറാന്‍ സൂചന നല്‍കി.എല്ലാ വിഭാഗം യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു.കൌണ്ടി / സിറ്റി കൌണ്‍സിലുകളും ജനങ്ങളോട് സുരക്ഷാ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്തു,

ഇന്ന് രാവിലെയും റെഡ് അലേര്‍ട്ട് തുടരുകയാണെങ്കില്‍ സ്‌കൂളുകള്‍ തുറക്കാതിരിക്കുകയാണ് ഉത്തമമെന്നു വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.പ്രാദേശികമായി ഇത് തീരുമാനിക്കാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു 

Scroll To Top