Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പതിച്ച ഉല്‍ക്കാ ഭാഗങ്ങള്‍ കണ്ടു കിട്ടുന്നവര്‍ക്ക് പ്രതിഫലം ആയിരക്കണക്കിന് യൂറോ !

അയര്‍ലണ്ടില്‍ പതിച്ച ഉല്‍ക്കാ ഭാഗങ്ങള്‍ കണ്ടു കിട്ടുന്നവര്‍ക്ക് പ്രതിഫലം ആയിരക്കണക്കിന് യൂറോ !

ഡബ്ലിന്‍ :ഞായറാഴ്ച രാത്രി ആകാശത്തു കണ്ട തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ തേടി നെട്ടോട്ടം. ആകാശത്തു കണ്ടത് ഉല്‍ക്കാ പതനമണെന്നും
കത്തിതീര്‍ന്നിട്ടില്ലാത്തതിനാല്‍ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടതോടെയാണിത്. ആര്‍ക്കെങ്കിലും ഉല്‍ക്കാ ഭാഗങ്ങള്‍ കണ്ടു കിട്ടുകയാണെങ്കില്‍ തങ്ങളെ സമീപിക്കണമെന്നും ശാസ്ത്രജ്ഞര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.മാത്രമല്ല കണ്ടുകിട്ടുന്നയാള്‍ക്ക് ആയിരക്കണക്കിനു യൂറോ വരെ പ്രതിഫലമായി നല്‍കാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറുമാണ്.

പ്രപഞ്ചത്തിന്റെ ഉല്‍പത്തിയടക്കം നിരവധി പഠനങ്ങള്‍ക്ക് അവശിഷ്ടങ്ങള്‍ സഹായകമാവുമെന്നതു കൊണ്ടുതന്നെ ഇവ അമൂല്യമാണ്. 
ഈ കല്ലുകള്‍ സ്വര്‍ണത്തേക്കാള്‍ അമൂല്യമായവയാണെന്ന് ഡബ്‌ളിന്‍ ട്രിനിറ്റി കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ പീറ്റര്‍ ഗലാഗര്‍ പറയുന്നു. മറ്റു കല്ലുകളില്‍ നിന്നും കാഴ്ചയില്‍ തീര്‍ത്തും വ്യതസ്തമായ ഇവ സുരക്ഷിതമായി കൈകാര്യംചെയ്യാവുന്നവയാണെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ശാസ്ത്രജ്ഞര്‍ ഗവേഷണ സാധ്യത മുന്നില്‍ കണ്ടും ആളുകള്‍ തങ്ങളുടെ കീശ വീര്‍ക്കുന്നത് സ്വപ്നം കണ്ടും ഈ കല്ലുകള്‍ക്കായി ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്‌ത്രേ..

Scroll To Top