Wednesday January 18, 2017
Latest Updates

കൊക്കൈയിന്‍ കേസ് ഒതുക്കാന്‍ ശ്രമം ,നിശാന്തിനിയെ സ്ഥലം മാറ്റി 

കൊക്കൈയിന്‍ കേസ് ഒതുക്കാന്‍ ശ്രമം ,നിശാന്തിനിയെ സ്ഥലം മാറ്റി 

കൊച്ചി:മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടുമായി മുമ്പോട്ടു പോകുന്ന കൊച്ചി പോലിസ് ഡപ്യൂട്ടി കമ്മീഷണര്‍ ആര്‍.നിശാന്തിനിക്ക് സ്ഥലം മാറ്റം. സിനിമാ രാഷ്ട്രീയ ബന്ധമുള്ള കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ,കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ കണ്ണിലെ കരടായിരുന്ന നിശാന്തിനിയുടെ കസേര തെറിച്ചത്.

സിനിമാരംഗത്തെ പിടിച്ചുലച്ച കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം സിനിമാ മേഖലയിലെ ചില പ്രമുഖരിലേക്കു കൂടി എത്തുമെന്നുറപ്പായതോടെയാണ് ഡി.സി.പി. നിശാന്തിനിയുടെ സ്ഥലംമാറ്റം. നിശാന്തിനിക്കു പകരം ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മാറ്റം കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടല്ലെന്നു വരുത്തിത്തീര്‍ക്കാനായി പൊലീസ് ഉന്നതതലത്തില്‍ ചെറിയ തോതിലുള്ള അഴിച്ചുപണി നടത്തിയിട്ടുണ്ട്. തൃശൂര്‍ കമ്മിഷണറായി നിയമിച്ച നിശാന്തിനിയോട് ഉടന്‍ ചുമതലയേല്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരച്ചുകയറി റെയ്ഡ് നടത്തിയപ്പോള്‍ത്തന്നെ നിശാന്തിനിക്കെതിരേ നീക്കം ആരംഭിച്ചിരുന്നു. ഇവിടെ നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് മണക്കുന്നതായി ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ഇതിനു പിന്നാലെയാണ് ആഡംബര നൗകയില്‍ പൊലീസ് മയക്കുമരുന്നുവേട്ട നടത്തിയത്. ഇതിനും നിശാന്തിനിയാണു മേല്‍നോട്ടം വഹിച്ചത്.

നിശാന്തിനി മാറുന്നതോടെ, വഴിമുട്ടിയ കൊക്കെയ്ന്‍ കേസിന്റെ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി.

Scroll To Top