Monday September 25, 2017
Latest Updates

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പിള്ളയോട് വീക്ഷണം,നട്ടവര്‍ക്ക് മുറിയ്ക്കാമെന്ന് പിള്ള

ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് പിള്ളയോട് വീക്ഷണം,നട്ടവര്‍ക്ക് മുറിയ്ക്കാമെന്ന് പിള്ള

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കായകുളം കൊച്ചുണ്ണി നടത്തുന്ന സത്യപ്രബോധനം പോലെയാണ് അഴിമതിക്കെതിരായ പിള്ളയുടെ നിലപാടെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന ഭീഷണി ഓലപ്പാമ്പു മാത്രമാണെന്നും പറയുന്നു.ആര്‍. ബാലകൃഷ്ണപിള്ളയുടെ വിമര്‍ശനങ്ങള്‍ക്ക് മുന്നണിയിലുള്ളപ്പോള്‍ത്തന്നെ മറുപടി നല്‍കുകയാണ് ചെയ്തതെന്ന് വീക്ഷണം പബ്ലിഷര്‍ എ.സി. ജോസ് പറഞ്ഞു. മുന്നണിമര്യാദ ബാലകൃഷ്ണപിള്ളയ്ക്കു മാത്രമുള്ളതല്ല. വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ പ്രത്യാഘാതങ്ങളെക്കുറിച്ചും ബാലകൃഷ്ണപിള്ള ആലോചിക്കേണ്ടിയിരുന്നെന്നും എ.സി ജോസ് ് പ്രതികരിച്ചു.

എന്നാല്‍ വീക്ഷണത്തിന്റെ നിലപാടിനെ ബാലകൃഷ്ണപിള്ള പരിഹസിച്ചു.നട്ടവര്‍ക്ക് മരം മുറിയ്ക്കാനുള്ള അവകാശവും ഉണ്ടെന്നും 28 ന് യൂ ഡി എഫ് യോഗത്തിനു ശേഷം എന്ത് സംഭവിക്കുമെന്നു കാത്തിരുന്നു കാണാം എന്നും പിള്ള പറഞ്ഞു.

അതേ സമയം ആര്‍. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താകുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കി. മന്ത്രി കെ.എം. മാണിക്കെതിരെ കോഴ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും കാബിനറ്റ് പദവിയില്‍ ഇപ്പോഴും പിള്ള തുടരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് 28 കഴിയട്ടെ എന്ന് ഉമ്മന്‍ ചാണ്ടിപറഞ്ഞത്. 28നാണ് അടുത്ത യുഡിഎഫ് യോഗം. ശബ്ദരേഖകള്‍ കേള്‍പ്പിച്ചു സര്‍ക്കാരിന്റെ മനോവീര്യം കെടുത്താമെന്ന് ആരും കരുതേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

Scroll To Top