Tuesday May 30, 2017
Latest Updates

ഖത്തര്‍ എയര്‍വേയ്‌സ് അയര്‍ലണ്ടിലേയ്ക്ക് സര്‍വീസ് ആരംഭിക്കും 

ഖത്തര്‍ എയര്‍വേയ്‌സ് അയര്‍ലണ്ടിലേയ്ക്ക് സര്‍വീസ് ആരംഭിക്കും 

ഡബ്ലിന്‍ :യൂറോപ്യന്‍ ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‌സ് അയര്‍ലണ്ടില്‍ നി്ന്ന് വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍, ഹെത്‌റോ എയര്‍പോര്‍ട്ടില്‍ നിന്നും സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബര്‍ഗില്‍ നിന്നും ദോഹയിലേക്ക് ഖത്തര്‍ എയര്‍വേസ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. അടുത്ത മാര്‍ച്ച് മുതല്‍ ബര്‍മിംഗ്ഹാമിലേക്ക് സര്‍വീസ് ആരംഭിക്കും.കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കത്തക്ക വിധമുള്ള വിമാനങ്ങളാവും പുതിയതായി ആരംഭിക്കുക 

അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നോ, ബെല്‍ഫാസ്റ്റില്‍ നിന്നോ ആയിരിക്കും തങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ യുകെ, അയര്‍ലണ്ട് കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് ഒലിവര്‍ ഇന്നലെ പറഞ്ഞു. ബ്രിട്ടനില്‍ നിന്നുള്ള വിമാനം കണക്ട് ചെയതാണ് ഇപ്പോള്‍ ഖത്തര്‍ ഐറിഷ് യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഖത്തറിന്റെ പ്രധാന എതിരാളികളായ എമിറേറ്റ്‌സും ഇത്തിഹാദും ഡബ്ലിനില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്.


Scroll To Top