Saturday December 03, 2016
Latest Updates

അറിവിന്റെ അങ്കത്തിന് മത്സരാര്‍ഥികള്‍ ഒരുങ്ങി ;ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം 2016 നാളെ 

അറിവിന്റെ അങ്കത്തിന് മത്സരാര്‍ഥികള്‍ ഒരുങ്ങി ;ഓള്‍ അയര്‍ലണ്ട് ക്വിസ് മത്സരം 2016 നാളെ 

ഡബ്ലിന്‍: മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി അഞ്ചാമത് തവണ സംഘടിപ്പിക്കുന്ന ഓള്‍അയര്‍ലണ്ട് ക്വിസ് മത്സരത്തിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗനിലുള്ള TALBOT (Formerly Park Hotel) ഹോട്ടലിലാണ് മല്‍സരം നടത്തപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വിവിധ കൌണ്ടികളില്‍ നിന്നും ധാരാളം ടീമുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി സംഘടിപ്പിക്കുന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിലെ ഓരോ അംഗത്തിനും മലയാളത്തിന്റെ ദശാബ്ധിയാഘോഷത്തോടനുബന്ധിച്ചു പ്രത്യേകമായി ഏര്‍പ്പെടുത്തിയ അരപവന്‍ വീതമുള്ള സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കുന്നതാണ്. അവസാനഘട്ടത്തില്‍ എത്തിച്ചേരുന്ന നാലു ടീമുകള്‍ക്കും ട്രോഫികളും സമ്മാനങ്ങളും നല്‍കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

ശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സിനിമ, പൊതുവിജ്ഞാനം, ഇന്ത്യന്‍ ചരിത്രം, വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് അയര്‍ലണ്ട് എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പട്ട പ്രാഥമിക മത്സരത്തില്‍നിന്ന് ഓരോ വിഭാഗത്തില്‍ നിന്നും പന്ത്രണ്ടു ടീമുകള്‍ സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. സെമിഫൈനല്‍ മല്‍സരത്തില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാലു ടീമുകളാണ് അവസാനവട്ട റൗണ്ടില്‍ മത്സരിക്കുന്നത്.

ഫൈനല്‍ മത്സരം പ്രത്യേകമായി രൂപകല്‍പന ചെയ്ത വേദിയില്‍ വച്ചാണ് നടക്കുന്നത്. ഓഡിയോ റൗണ്ട്, വീഡിയോ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്.. ഓസ്‌കാര്‍ ട്രാവല്‍ ബ്യൂറോ ലിമിറ്റഡ്, ക്ലെവര്‍ മണി മോര്‍ഗേജസ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഡ്വവൈസര്‍, റിക്രൂട്ട്‌നെറ്റ് ഡബ്ലിന്‍, സ്‌പൈസ് ബസാര്‍ താല എന്നിങ്ങനെ ക്വിസ് മത്സരത്തിന്റെ നാലു സ്‌പോണ്‍സര്‍മാരുടെ പേരിലാണു ഫൈനലില്‍ ടീമുകള്‍ മല്‍സരിക്കുന്നത്.

രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്. ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള പുതിയ ടീമുകള്‍ക്ക് രാവിലെ 9 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മത്സരാര്‍ഥികള്‍ക്ക് മാത്രം ഭക്ഷണപാനീയങ്ങള്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകള്‍ രാവിലെ 9 നു മുന്‍പായി എത്തിച്ചേരേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ ഫോര്‍മല്‍ ഡ്രെസ്സ് ധരിക്കാന്‍ ശ്രദ്ധിക്കണം. സൗജന്യപാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885

Scroll To Top