Friday October 20, 2017
Latest Updates

എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്

എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി റെയ്ഞ്ച് റോവര്‍ ഹൈബ്രിഡ്

എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി ലഭിച്ച ഒരു റെയ്ഞ്ച് റോവര്‍ എസ്യുവിയാണ് ഇപ്പോള്‍ ബ്രിട്ടണില്‍ താരം. റേഞ്ച് റോവര്‍ കമ്പനിയാണ് പ്രത്യേക സൈനിക വാഹനമായി നിര്‍മ്മികപ്പെട്ട കാര്‍ രാജ്ഞിക്ക് സമ്മാനിച്ചത്.

റെയ്ഞ്ച് റോവര്‍ മോഡലിന്റെ ലോങ്ങ് വീല്‍ബേസ് പതിപ്പില്‍ കസ്റ്റമൈസേഷന്‍ നടത്തി നിര്‍മ്മിക്കപ്പെട്ട ഈ ഹൈബ്രിഡ് വാഹനം യുകെയിലെ റോയല്‍ വെല്‍ഷ് റെജിമെന്റിനാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഈ റെജിമെന്റിന്റെ കേണല്‍ ഇന്‍ ചീഫാണ് എലിസബത്ത് രാജ്ഞി.

ഇനിമുതല്‍ വെല്‍ഷ് റെജിമെന്റിന്റെ ഔദ്യോഗിക പരിപാടികളില്‍ രാജ്ഞി ഈ കാറിലായിരിക്കും പങ്കെടുക്കുക. 3.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 340 കുതിരശക്തിയും 700 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.9 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനം എടുക്കൂ. പരമാവധി വേഗത മണിക്കൂറില്‍ 218 കിലോമീറ്റര്‍.

 

Scroll To Top