Wednesday December 07, 2016
Latest Updates

കാത്തിരിപ്പിനു വിട; പുലിമുരുകന്‍ ഒക്ടോബര്‍ 7ന്

കാത്തിരിപ്പിനു വിട; പുലിമുരുകന്‍ ഒക്ടോബര്‍ 7ന്

റിലീസ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കും മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും വിട; വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. കഴിഞ്ഞ വിഷുവിന് റിലീസ് ചെയ്യും എന്നു വിചാരിച്ചിരുന്ന ചിത്രം പലവിധ കാരണങ്ങളാല്‍ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു. വൈശാഖ് തന്നെയാണ് റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 20 കോടിയോളമാണ്. മലയാളത്തില്‍ ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് ‘പുലിമുരുകന്‍.’ ലോകമെമ്പാടുമായി 7 ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. പ്രശസ്ത സ്റ്റണ്ട് മാസ്റ്ററായ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങളൊരുക്കിയിരിക്കുന്നത്. കിഷോര്‍, മകരന്ദ് ദേശ്പാണ്ഡേ, കമാലിനി, സുരാജ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Scroll To Top