Thursday August 17, 2017
Latest Updates

അയര്‍ലണ്ടിലും പുലിയെത്തുന്നു,രണ്ടാം ട്രെയിലറും ഇറങ്ങി 

അയര്‍ലണ്ടിലും പുലിയെത്തുന്നു,രണ്ടാം ട്രെയിലറും ഇറങ്ങി 

ഡബ്ലിന്‍ :ഒക്‌റ്റോബര്‍ ആദ്യവാരം ഡബ്ലിനോടൊപ്പം ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന വിജയ്‌യുടെ പുതിയ ചിത്രം ‘പുലി’യുടെ രണ്ടാമത്തെ ട്രെയിലറിനും ഗംഭീര സ്വീകരണം. ട്രെയിലര്‍ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടു ലക്ഷം പേര്‍ കണ്ടു.

സുദീപ്, ശ്രീദേവി, ശ്രുതി ഹാസന്‍, ഹന്‍സിക എന്നിവരും പുലിയില്‍ പ്രധാന വേഷത്തിലെത്തുന്നു.

പുലിയുടെ ആദ്യ ട്രെയിലറും തരംഗമായി മാറിയിരുന്നു. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ഇന്ത്യന്‍ ട്രെയിലറായി പുലി.

ഒക്ടോബര്‍ ഒന്നിന് തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൂന്നു ഭാഷകളിലാണ് റിലീസ്. സംവിധാനം ചിമ്പു ദേവന്‍. സംഗീതം ദേവിശ്രീപ്രസാദ്.
അയര്‍ലണ്ടില്‍ ഡബ്ലിന് പുറമേ വാട്ടര്‍ഫോര്‍ഡ് ,ഗാള്‍വേ,ലെറ്റര്‍ കെന്നി,ലീമറിക്ക്,കോര്‍ക്ക് എന്നിവിടങ്ങളിലും ‘പുലി’പ്രദര്‍ശിപ്പിക്കുന്നുണ്ട് 
pip

Scroll To Top