Friday December 09, 2016
Latest Updates

കേരളത്തില്‍ പുലിയിറങ്ങി,റിലീസ് വൈകിയതില്‍ പ്രതിഷേധം 

കേരളത്തില്‍ പുലിയിറങ്ങി,റിലീസ് വൈകിയതില്‍ പ്രതിഷേധം 

വിജയ്‌യുടെ പുതിയ ചിത്രം പുലി കേരളത്തില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യ ദിവസം റിലീസ് കേന്ദ്രങ്ങളിലെല്ലാം ആരാധകരെ കൊണ്ടു നിറഞ്ഞിരുന്നു. സിനിമയുടെ റിലീസ് വൈകിയതില്‍ ആരാധകരുടെ പ്രതിഷേധവും ചിലയിടങ്ങളിലുണ്ടായി.

ചിത്രത്തിന്റെ നടനും സംവിധായകനും നിര്‍മാതാക്കളും അടക്കമുള്ളവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് റിലീസ് നീണ്ടുപോയത്.നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദര്‍ശനത്തിനുള്ള ലൈസന്‍സ് ലഭിക്കാത്തതാണ് റിലീസ് വൈകിയതിനു കാരണം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. പാലക്കാട് പോലുള്ള സ്ഥലങ്ങളില്‍ മലയാള ചിത്രങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകരണം തമിഴ് ചിത്രങ്ങള്‍ക്കു ലഭിക്കുന്നുണ്ട്.

ഡബ്ലിനില്‍ സാന്ട്രിയിലെ ഐ എം സി ഒമ്‌നിപാര്‍ക്കില്‍ ശനി,ഞായര്‍(ഒക്ടോബര്‍ 3,4) ദിവസങ്ങളില്‍ രാവിലെ 11 മണിയ്ക്കാണ് ‘പുലി’പ്രദര്‍ശനത്തിനെത്തുന്നത്.ടിക്കറ്റ് താഴെയുള്ള ലിങ്കില്‍ നിന്നും ബുക്ക് ചെയ്യാം http://swamymovies.co.uk/book-tickets 
അയര്‍ലണ്ടില്‍ ഡബ്ലിന് പുറമേ വാട്ടര്‍ഫോര്‍ഡ് ,ഗാള്‍വേ,ലെറ്റര്‍ കെന്നി,ലീമറിക്ക്,കോര്‍ക്ക് എന്നിവിടങ്ങളിലും ‘പുലി’പ്രദര്‍ശിപ്പിക്കുന്നുണ്ട് pip

Scroll To Top