Thursday December 08, 2016
Latest Updates

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം: കുറവ് ഉപയോഗം അയര്‍ലണ്ടില്‍

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം: കുറവ് ഉപയോഗം അയര്‍ലണ്ടില്‍

ഡബ്ലിന്‍ : യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഐറിഷ് ജനത പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളില്‍ യാത്ര ചെയ്യാന്‍ മടികാട്ടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. മറ്റേതൊരു ഇയു രാജ്യത്തിലും പബ്ലിക് ബസ്സുകളില്‍ യാത്ര ചെയ്യുന്ന ജനങ്ങളെക്കാള്‍ വളരെ കുറവ് ആള്‍ക്കാര്‍ മാത്രമാണ് അയര്‍ലണ്ടില്‍ ഇത്തരം യാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെറും 8 ശതമാനത്തോളംപേര്‍ മാത്രമാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകള്‍ യാത്രാ സൗകര്യത്തിനായി അയര്‍ലണ്ടില്‍ ഉപയോഗപ്പെടുത്തുന്നുള്ളൂവെന്നാണ് ഇയു രാജ്യങ്ങളെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്. ഐറിഷ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. 3 ശതമാനം മാത്രം ആളുകള്‍ ബസ്സ് യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സൈപ്രസാണ് ഒന്നാം സ്ഥാനത്തുള്ളത്.

മറ്റേതൊരു ഇയു രാജ്യത്തെ അപേക്ഷിച്ചും സ്വന്തം കാറുകള്‍ യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഐറിഷുകാരാണെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ അതും സൈപ്രസിനു ശേഷം മാത്രമാണ്.

സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 68ശതമാനത്തോളം ഐറിഷുകാരും ദിനവും തങ്ങളുടെ കാര്‍ ഉപയോഗിക്കുന്നവരാണ്. 85ശതമാനത്തോളം സൈപ്രസുകരാണ് ദിനവും സ്വന്തം കാറുകള്‍ ഉപയോഗിക്കുന്നത്.28 ഇയു രാജ്യങ്ങളിലും മൊത്തത്തിലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ 50ശതമാനത്തോളം പേരും നിത്യേനെ സ്വന്തം വാഹനം ഉപയോഗിക്കുന്നതായാണ് കാണിക്കുന്നത്.

എന്നാല്‍ പ്രതികരിച്ചവരില്‍ 50ശതമാനംപേരും പറഞ്ഞത് മറ്റു സിറ്റികളിലേക്ക് സഞ്ചരിക്കാന്‍ ചിലവ് വച്ച് നോക്കിയാല്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടാണ് മെച്ചമെന്നാണ്. യൂറോബാരോമീറ്റര്‍ പ്രസിദ്ധീകരിച്ച സര്‍വ്വേറിപ്പോര്‍ട്ടുകള്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തോടുള്ള ജനങ്ങളുടെ പൊതു വികാരത്തെയാണ് കാണിക്കുന്നത്.

റോഡിലെ തിരക്കുകള്‍ പ്രശ്‌നമായി പറഞ്ഞിരിക്കുന്നത് 45ശതമാനം ആളുകളാണ്. 41ശതമാനത്തോളംപേര്‍ക്ക് യാത്രാക്കൂലിയാണ് പ്രശ്‌നം.

ഐറിഷുകാരെല്ലാം തന്നെ ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ശുഭാപ്തിവിശ്വാസക്കാരാണ്. ഭാവിയില്‍ സിറ്റിയിലെ ട്രാഫിക് സൗകര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് 40ശതമാനത്തോളം പേരും വിശ്വസിക്കുന്നത്.
ഇയു ശരാശരിയായ 24ശതമാനത്തെ അപേക്ഷിച്ച് ഇത് കൂടുതലുമാണ്. 29ശതമാനത്തോളംപേരും ട്രാഫിക് മോശമാകുമെന്ന അഭിപ്രായമുള്ളവരുമാണ്.

Scroll To Top