Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ പൊതു മേഖലയില്‍ ശമ്പളത്തിനായി ചെലവിടുന്ന തുക റെക്കോര്‍ഡിലേയ്ക്ക്

അയര്‍ലണ്ടിലെ പൊതു മേഖലയില്‍ ശമ്പളത്തിനായി ചെലവിടുന്ന തുക റെക്കോര്‍ഡിലേയ്ക്ക്

ഡബ്ലിന്‍:പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി ചെലവിടുന്ന തുക 2018ല്‍ റെക്കോര്‍ഡിലെത്തുമെന്ന് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മിനിസ്റ്റര്‍ പാസ്ചല്‍ ഡോണഗ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു മുമ്പ് ഉണ്ടായിരുന്നതിലും മുകളിലാകും ഈ തുക.

പൊതുമേഖലയില്‍ പുതിയ ശമ്പള കരാര്‍ ഇല്ലാതെ തന്നെ അടുത്ത വര്‍ഷം ശമ്പളത്തിനായി ചെലവിടുന്ന തുക റെക്കോര്‍ഡിലെത്തുമെന്നാണ് മന്ത്രി പറയുന്നത്. അതോടൊപ്പം ടാക്സ് റവന്യൂവും വര്‍ദ്ധിക്കും. അടുത്ത വര്‍ഷം 50 ബില്ല്യണ്‍ യൂറോയ്ക്ക് മേലെ ടാക്സ് ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ്ജിന്റെ സാന്നിദ്ധ്യവും, ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിച്ചതുമാണ് ടാക്സ് റവന്യൂ വര്‍ദ്ധിക്കാന്‍ കാരണം.

അതേസമയം ശമ്പള വര്‍ദ്ധനവാവശ്യപ്പെട്ട് പൊതുമേഖല യൂണിയനുകള്‍ സര്‍ക്കാരുമായുള്ള തര്‍ക്കം തുടരുകയാണ്. ജനുവരിയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ അടുത്ത വേനല്‍ക്കാലം വരെ പുതിയ കരാറുണ്ടാക്കി ചര്‍ച്ച നടത്താന്‍ ഉദ്ദേശ്യവുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

Scroll To Top