Wednesday June 28, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാരുടെ ജോലി ഭാരം കുറയും:പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും സ്വകാര്യ രോഗികളെ മാറ്റുന്നു

അയര്‍ലണ്ടിലെ നഴ്സുമാരുടെ ജോലി ഭാരം കുറയും:പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും സ്വകാര്യ രോഗികളെ മാറ്റുന്നു

ഡബ്ലിന്‍ :പബ്ലിക്ക് ഹോസ്പിറ്റലുകളില്‍ നിന്നും പ്രൈവറ്റ് രോഗികളെ മാറ്റാനുള്ള എച്ച് എസ് ഇ നിര്‍ദേശത്തിന് പാര്‍ലിമെന്റ് സമിതിയുടെ അംഗീകാരം. ഘട്ടം ഘട്ടമായി സ്വകാര്യരോഗികളെ മാറ്റാനാണ് ഒയ് റീച്ടാസ് കമ്മിറ്റിയുടെ ശുപാര്‍ശ. ആറു വര്‍ഷത്തിനുള്ളില്‍ -പ്രൈവറ്റ്-പബ്ലിക് കുരുക്കഴിക്കണമെന്നാണു കമ്മിറ്റി റിപോര്‍ടില്‍ പറയുന്നത്.

ഇതിന്റെ എല്ലാ വിധത്തിലുള്ള പ്രത്യാഘാതങ്ങളേയും സംബന്ധിച്ച് വിശകലനം ചെയ്യണം.പൊതു ആരോഗ്യരംഗത്തെ റിക്രൂട്മെന്റിനേയും കണ്‍സള്‍ട്ടന്റുമാര്‍,ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവരുടെ നിലനില്‍പ്പിനേയും വിരുദ്ധമായി ബാധിക്കുന്നതാവരുത് ഇതിന്റെ പാര്‍ശ്വഫലങ്ങളെന്ന് ഉറപ്പുവരുത്തണം.പാര്‍ലിമെന്റ് സമിതി നിര്‍ദേശിച്ചു.

പബ്ലിക് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം രണ്ടു തലങ്ങളില്‍ നിജപ്പെടുത്തണം.മെഡിക്കല്‍ പരിശോധനകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണം.സ്വകാര്യ രോഗികളെ മാറ്റുന്നതോടെ വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണത്തില്‍ കുറവു വരും.ഒരാള്‍ക്കും 12 ആഴ്ചയിലേറെ കിടത്തി ചികില്‍സയ്ക്കായി കാത്തിരിക്കേണ്ടി വരില്ല.10 ആഴ്ചത്തെ ഒപിയും 10 ദിവസത്തെ പരിശോധനകളുമുള്‍പ്പടെയാണ് ഇത്.ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് ഹാനികരമാകുന്ന വിധത്തിലാവരുത് നടപടികള്‍.റിപോര്‍ട് പറയുന്നു.

ഈ ആഗോള ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കുന്നതിന് 350-400 മില്യണ്‍ യൂറോ ഓരോ വര്‍ഷവും കൂടുതല്‍ വേണ്ടിവരും.മൂലധന നിക്ഷേപമെന്ന നിലയില്‍ മൂന്ന് ബില്യണ്‍ യൂറോയും ആവശ്യമായി വരും.

ഇന്ന് അന്തിമ തീരുമാനം എടുക്കുന്ന 14 അംഗ പാര്‍ലിമെന്ററി കമ്മിറ്റിയില്‍ സോളിഡാരിറ്റിയിലെ മിക്ക് ബാറി മാത്രമേ റിപോര്‍ടിന്റെ ശുപാര്‍ശകളെ എതിര്‍ക്കാന്‍ ഇടയുള്ളുവെന്നാണ് കരുതുന്നത്.ഈ മാസം അവസാനം പാര്‍ടി നേതാക്കളുടെ സാന്നിധ്യത്തില്‍ കമ്മിറ്റി ചെയര്‍ വുമണ്‍ റോയിസിന്‍ ഷോടോള്‍ റിപോര്‍ട് പ്രകാശനം ചെയ്യും.

പ്രൈവറ്റ് ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള രോഗികളെ പബ്ലിക്ക് ഹോസ്പിറ്റലില്‍ നിന്നും മാറ്റുന്നതിനെ ഐഎന്‍എംഓ നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.

Scroll To Top