Saturday December 10, 2016
Latest Updates

ഹഡ്ഡിംഗ്ടണ്‍ റോഡ് കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടും; പൊതുമേഖലാ ജീവനക്കാര്‍ക്ക് 1000 യൂറോ വരെ വേതന വര്‍ദ്ധനവ്

ഹഡ്ഡിംഗ്ടണ്‍ റോഡ് കരാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടും; പൊതുമേഖലാ ജീവനക്കാര്‍ക്ക് 1000 യൂറോ വരെ വേതന വര്‍ദ്ധനവ്

ഡബ്ലിന്‍:പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇന്നു തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹഡ്ഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിന്റെ കാലാവധി രണ്ടു വര്‍ഷം കൂടി കൂട്ടാനാണ് സാധ്യത. എന്നാല്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടുത്തവര്‍ഷവും, അതിനടുത്ത വര്‍ഷവും വേതനത്തില്‍ 1,000 യൂറോ വീതം വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇതോടൊപ്പം ആദ്യവര്‍ഷം പെന്‍ഷന്‍ ലവി ഒഴിവാക്കാനും, രണ്ടാം വര്‍ഷം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പ്രാമുഖ്യം നല്‍കുന്നതിനും ധാരണയായി.

പകരമായി കരാറിലെ മറ്റു വ്യവസ്ഥകളും, പ്രശ്‌നപരിഹാര മാര്‍ഗ്ഗങ്ങളും യൂണിയന്‍ തുടര്‍ന്നും അംഗീകരിക്കും. ഉത്പാദനക്ഷമത, പുറം പണി കരാറുകള്‍, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് തൊഴിലാളി സംഘടനയായ ഐ.ബി.ഇ.സി ആവശ്യപ്പെട്ടു.

Scroll To Top