Friday December 09, 2016
Latest Updates

പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് കുറ്റമല്ലെന്നു ഇറ്റാലിയന്‍ സുപ്രീം കോടതി

പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് കുറ്റമല്ലെന്നു ഇറ്റാലിയന്‍ സുപ്രീം കോടതി

മിലാന്‍ :സ്വാതന്ത്ര്യത്തിന് പുതിയ മാനം നല്‍കുന്നതില്‍ യൂറോപ്പിലെ കോടതികള്‍ എന്നും മുന്നിലാണ്.സദാചാരവുമായി അതിനു ബന്ധമുണ്ടോ എന്നതില്‍ അധികമായി നിയമം ഓരോ പ്രവര്‍ത്തിയെയും എങ്ങനെ വീക്ഷിക്കുന്നുണ്ട് എന്ന് നോക്കിയാല്‍ മതിയെന്നാണ് ചില യൂറോപ്യന്‍ കോടതികളുടെ നിലപാട്.

ഇപ്പോഴിതാ പരസ്യമായി സ്വയംഭോഗം ചെയ്യുന്നതിനെ കുറ്റകരമായി കാണാനാകില്ലെന്ന് ഇറ്റാലിയന്‍ സുപ്രീം കോടതി വിധിച്ചിരിക്കുന്നു. സിസിലിയിലെ കന്റാണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വച്ച് സ്വയംഭോഗം ചെയ്ത 69കാരന്റെ കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം.

മോശമായി പെരുമാറിയതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് വിചാരണ നടത്തിയത്. എന്നാല്‍ താന്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് സന്ധ്യയോടെയാണെന്നും ഇരുട്ടായതിനാല്‍ തന്നെ ആരും കാണാന്‍ സാധ്യതയില്ലായിരുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

തന്റെ പ്രവൃത്തി ‘വല്ലപ്പോഴുമുള്ളതാണെന്നും ഇയാള്‍ പറഞ്ഞു. മോശം പെരുമാറ്റത്തിന്റെ ശിക്ഷയായി ഇയാളെ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്കും, 3,420 യൂറോ പിഴയടയ്ക്കാനും വിധിച്ചു.

എന്നാല്‍ ഈ വിധിയുടെ മേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് പരസ്യ സ്വയംഭോഗം കുറ്റകൃത്യമല്ല എന്ന് കോടതി റൂളിങ് നല്‍കിയത്. കീഴ്ക്കോടതി വിധി പരിശോധിച്ച കോടതി ജയില്‍ ശിക്ഷയില്‍ നിന്നും ഇയാളെ ഒഴിവാക്കിയെങ്കിലും
മറ്റു സാഹചര്യതെളുവുകളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള നിയമമനുസരിച്ച് പരമാവധി 30000 യൂറോയില്‍ താഴെയുള്ള ഒരു തുക ഇയാളില്‍ നിന്നും ഈടാക്കാമെന്നും വിധിച്ചു.

Scroll To Top